കൊല്ലം: കേരള സ്റ്റേറ്റ് ഹെഡ് ആൻഡ് ജനറൽ വർക്കേഴ്സ് ഫെഡറേഷൻ (സി.ഐ.ടി.യു) സംസ്ഥാനസമ്മേളനം ബുധൻ, വ്യാഴം ദിവസങ്ങളിൽ കൊല്ലത്ത് ചേരും. ബുധനാഴ്ച രാവിലെ 10ന് പ്രതിനിധി സമ്മേളനം കൊല്ലം സി. കേശവൻ മെമ്മോറിയൽ ടൗൺ ഹാളിൽ സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എം.പി ഉദ്ഘാടനം ചെയ്യും. ഫെഡറേഷൻ സംസ്ഥാന പ്രസിഡന്‍റ് ടി.പി. രാമകൃഷ്ണൻ അധ്യക്ഷതവഹിക്കും. വ്യാഴാഴ്ച വൈകീട്ട് നാലിന് ആശ്രാമം മൈതാനിയിൽനിന്ന് പ്രകടനം ആരംഭിക്കും. തുടർന്ന് ക്യു.എ.സി മൈതാനിയിൽ ചേരുന്ന പൊതുസമ്മേളനം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ചുമട്ടുതൊഴിലാളികൾക്കെതിരെ വ്യാപക ദുഷ്പ്രചാരണങ്ങളാണ് നടക്കുന്നതെന്ന് ടി.പി. രാമകൃഷ്ണൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. നിയമത്തിന്റെ പഴുതുപയോഗിച്ച് കോടതികൾ പുറപ്പെടുവിക്കുന്ന തൊഴിലാളിവിരുദ്ധ ഉത്തരവുകൾ ഇല്ലാതാക്കാൻ നിയമഭേദഗതിക്കടക്കം നിർദേശങ്ങൾ സർക്കാറിന് സമർപ്പിച്ചു. സേവന പ്രവർത്തനങ്ങൾക്ക് പരിശീലനം നേടിയ 5000 തൊഴിലാളികളുടെ റെഡ് ബ്രിഗേഡ് രൂപവത്ക്കരിക്കാൻ തീരുമാനിച്ചതായും അദ്ദേഹംഅറിയിച്ചു. ജനറൽ സെക്രട്ടറി ആർ. രാമു, സ്വാഗതസംഘം ചെയർമാൻ എസ്. ജയമോഹൻ, സെക്രട്ടറി എം.എം. ഇക്ബാൽ, രക്ഷാധികാരി അഡ്വ.ഇ. ഷാനവാസ്ഖാൻ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.