വർഗീയശക്തികൾക്കെതിരെ തൊഴിലാളിവർഗം യോജിക്കണം -സി.ഐ.ടി.യു

തിരുവനന്തപുരം: കേന്ദ്ര സർക്കാർ നടപ്പാക്കുന്ന നവ- ഉദാരീകരണ നയങ്ങൾക്കെതിരെ ശക്തമായ പ്രക്ഷോഭം ഉയർത്തിക്കൊണ്ടുവരണമെന്ന്​ സി.ഐ.ടി.യു സംസ്ഥാന ജനറൽ കൗൺസിൽ. സി.ഐ.ടി.യു അഖിലേന്ത്യ വൈസ് പ്രസിഡന്‍റ്​ എ.കെ. പത്മനാഭൻ ഉദ്​ഘാടനം ചെയ്തു. വർഗീയതക്കെതിരെ തുടർച്ചയായ പ്രചാരണം ഏറ്റെടുക്കാൻ കൗൺസിൽ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ആലപ്പുഴ സമ്മേളനം തെരഞ്ഞെടുത്ത 340 സംസ്ഥാന കൗൺസിൽ അംഗങ്ങളാണ് യോഗത്തിൽ പങ്കെടുക്കുന്നത്. സംസ്ഥാന പ്രസിഡന്‍റ്​ ആനത്തലവട്ടം ആനന്ദൻ പതാക ഉയർത്തി. ജെ. മേഴ്സിക്കുട്ടിയമ്മ, കെ.ഒ. ഹബീബ്, കെ. ചന്ദ്രൻപിള്ള, സംസ്ഥാനഭാരവാഹികളായ കെ.പി. സഹദേവൻ, കെ.പി. മേരി, എൻ പത്മലോചനൻ, മന്ത്രി വി. ശിവൻകുട്ടി, ടി.പി. രാമകൃഷ്ണൻ, എ.കെ. ബാലൻ, കെ.കെ. ജയചന്ദ്രൻ, കെ.എൻ. ഗോപിനാഥ്, കെ.എസ്. സുനിൽകുമാർ, എം.കെ. കണ്ണൻ, സി.എസ്. സുജാത, സുനിതാകുര്യൻ, പ്രസന്നകുമാരി, വി.സി. കാർത്ത്യായനി, കൂട്ടായി ബഷീർ, അജയകുമാർ, ജയമോഹനൻ എന്നിവരും പങ്കെടുത്തു. ജനറൽ സെക്രട്ടറി എളമരം കരീം, എം.പി പ്രവർത്തനറിപ്പോർട്ടവതരിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.