തിരുവനന്തപുരം: കേരളത്തിനകത്തും പുറത്തുംനിന്നുമായി 50ഓളം വ്യത്യസ്ത മാമ്പഴ ഇനങ്ങള്‍ ഉപഭോക്താക്കളിലേക്കെത്തിച്ച് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്. മാംഗോ ഫെസ്റ്റ് 2022 എന്ന പേരില്‍ സംഘടിപ്പിച്ചിരിക്കുന്ന മേള സിനിമ താരം അനു ജോസഫ് ഉദ്ഘാടനം ചെയ്തു. അല്‍ഫോണ്‍സോ, ബംഗനാപ്പള്ളി, ഇമാം പസന്ത്, നീലം, പ്രിയൂര്‍ തുടങ്ങി സാധാരണ ലഭ്യമായിട്ടുള്ള മാമ്പഴങ്ങള്‍ക്ക് പുറമെ അപൂര്‍വ ഇനം മാമ്പഴങ്ങളുടെ ശേഖരവും മേളയിലുണ്ട്. മാംഗോ ജാമുകള്‍, അച്ചാറുകള്‍, ജ്യൂസുകള്‍, കേക്കുകള്‍, പായസം തുടങ്ങിയവയും ഫെസ്റ്റിന്റെ പ്രത്യേകതകളാണ്. മേയ് 23 വരെയാണ് ഫെസ്റ്റ്. IMG-20220514-WA0075 ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലെ മാംഗോ ഫെസ്റ്റ് സിനിമ താരം അനു ജോസഫ് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്യുന്നു. ലുലു ഗ്രൂപ് റീജനല്‍ ഡയറക്ടര്‍ ജോയി ഷഡാനന്ദന്‍, റീജനല്‍ മാനേജര്‍ അബ്ദുല്‍ സലീം, ഹൈപ്പര്‍മാര്‍ക്കറ്റ് ജനറല്‍ മാനേജര്‍ രാജേഷ് എന്നിവര്‍ സമീപം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.