വിശുദ്ധ പ്രഖ്യാപനം; ആഹ്ലാദത്തിൽ തലസ്ഥാനവും വിശ്വാസത്തിനായി ജീവൻ ത്യജിച്ച വ്യക്തിത്വം: മോണ്‍. ഡോ.ടി. നിക്കോളാസ്

തിരുവനന്തപുരം: ക്രൈസ്തവ വിശ്വാസത്തിനായി ജീവൻ ത്യജിച്ച ദേവസഹായം പിള്ളയെ വിശുദ്ധനായി പ്രഖ്യാപിച്ചതിന്‍റെ ആഹ്ലാദത്തിൽ തലസ്ഥാനവും. വിവിധ ദേവാലയങ്ങളിൽ പ്രത്യേകം പ്രാർഥനകളും നഗരം ചുറ്റി പ്രദക്ഷിണവും നടന്നു. വിശുദ്ധനായി പ്രഖ്യാപിക്കുന്നതിനു മുന്നോടിയായി പാളയം സെന്‍റ്​ ജോസഫ്‌സ് കത്തീഡ്രലില്‍ നിന്ന്​ കമുകിന്‍കോടുള്ള വിശുദ്ധ അന്തോനീസിന്‍റെ തീര്‍ഥാടന കേന്ദ്രത്തിലേക്ക് ദേവസഹായം പിള്ളയുടെ തിരുശേഷിപ്പും തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള വാഹന പ്രദക്ഷിണം നടന്നു. സ്വന്തം സുഖം നോക്കാതെ ലോകനന്മക്കായി പ്രവര്‍ത്തിക്കാനാണ് വിശുദ്ധ ദേവസഹായം പിള്ളയുടെ ജീവിതം പറയുന്നതെന്ന്​ സെന്‍റ്​ ജോസഫ്‌സ് കത്തീഡ്രല്‍ വികാരി മോണ്‍. ഡോ.ടി. നിക്കോളാസ് പറഞ്ഞു. രാജകൊട്ടാരത്തിലെ സുഖവും ഉദ്യോഗവും വലിച്ചെറിഞ്ഞ് ക്രിസ്തുവിനുപിന്നാലെ പോകാന്‍ അദ്ദേഹം തയാറായി. കൊടിയ പീഡനങ്ങളും മര്‍ദനങ്ങളും ഏറ്റിട്ടും വിശ്വാസം അദ്ദേഹം മുറുകെപ്പിടിച്ചുവെന്നും മോണ്‍.ഡോ.ടി. നിക്കോളാസ് പറഞ്ഞു. ഞായറാഴ്ച രാവിലെ 8.30ന് പാളയം സെന്‍റ്​ ജോസഫ്‌സ് കത്തീഡ്രലില്‍ നിന്ന്​ ആരംഭിച്ച വാഹന റാലി ദേശീയപാതയില്‍ ബാലരാമപുരം വഴി കമുകിന്‍കോട് വിശുദ്ധ അന്തോനീസിന്‍റെ തീര്‍ഥാടന കേന്ദ്രത്തിലെത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.