പോത്തൻകോട്ട് ഹോട്ടൽ മതിൽ വീടിന്​ മുകളിലേക്ക് ഇടിഞ്ഞുവീണു

പോത്തൻകോട്: ശനിയാഴ്ച രാത്രി പെയ്ത കനത്ത മഴയിൽ പോത്തൻകോട്ട് മൊണാർക്ക് ഹോട്ടലിലെ മതിൽ വീടിന്​ മുകളിലേക്ക് ഇടിഞ്ഞുവീണു. ഉദ്ഘാടനം കഴിഞ്ഞ് ആദ്യ ദിവസമാണ് അപകടം നടന്നത്. ശനിയാഴ്ച രാത്രി പന്ത്രണ്ടോടെയാണ് ഹോട്ടലിന്റെ വശത്തെ ഇരുപതടി ഉയരമുള്ള മതിൽ സ്‌നേഹതീരത്തിൽ റാഫിയുടെ വീടിന്റെ മുകളിലേക്ക്​ വീണത്. റാഫിയും ഭാര്യയും മകളുമാണ് വീട്ടിലുണ്ടായിരുന്നത്. മതിൽ പൊളിഞ്ഞ് കുടുംബം കിടന്നുറങ്ങിയ മുറിയിലെ ജനാലയും ചുമരും തകർന്നു. ഇടിഞ്ഞ മതിലിന്റെ ബാക്കി ഭാഗം വീണ്ടും ഇടിയുമെന്നുള്ള ഭീഷണിയിലാണ് കുടുംബം. മതിൽ പൊളിഞ്ഞിരിക്കുന്നതായി നിരവധി തവണ വീട്ടുകാർ ഹോട്ടലുടമയോട് പറഞ്ഞിരുന്നെങ്കിലും അവർ ചെവിക്കൊണ്ടില്ലെന്നാണ് വീട്ടുകാർ പറയുന്നത്. വീട്ടുകാർ ആർ.ഡി.ഒക്കും പോത്തൻകോട് ഗ്രാമപഞ്ചായത്തിലും പരാതി നൽകി. എന്നാൽ മതിൽ കൂടുതൽ ബലത്തോടെ പുനർനിർമിക്കുമെന്നും വീടിന്റെ കേടുപാട് തീർത്തുകൊടുക്കുമെന്നും ഹോട്ടൽ മാനേജർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.