രാജ്യദ്രോഹനിയമം: സുപ്രീംകോടതിവിധി ഇന്ത്യൻ ജനതക്ക്​ അഭിമാനം -ജമാഅത്ത് ഫെഡറേഷൻ

കൊല്ലം: ബ്രിട്ടീഷ് സാമ്രാജ്യത്വ ഭരണകൂടം 1860ൽ നിർമിച്ച ഇന്ത്യൻ പീനൽ കോഡിലെ രാജ്യദ്രോഹക്കുറ്റം ചുമത്തുന്ന 124 എ വകുപ്പിനെതിരെ നടപടിയെടുക്കുന്നതിൽ പാർലമെന്‍റും സർക്കാറും മടിച്ചുനിന്നപ്പോൾ ജുഡീഷ്യറി ആ സത്കർമത്തിന് തുടക്കം കൊടുത്തത് അഭിമാനകരമാണെന്ന്​ കേരള മുസ്​ലിം ജമാഅത്ത് ഫെഡറേഷൻ. ഭരണാധികാരികൾക്കെതിരെ ശബ്ദിക്കുന്നവരുടെ വായടപ്പിക്കാനുള്ള പൂട്ടാണ് വകുപ്പ്. രാജ്യത്ത് 18,000 യുവാക്കൾ ജീവിത വസന്തം കൽതുറുങ്കലുകളിൽ ഹോമിച്ചുകൊണ്ടിരിക്കുന്നു. ഇസ്​ലാമിക ശരീഅത്തിൽ ഇല്ലാത്ത മുത്തലാഖ്​ നിരോധിച്ച പാർലമെന്‍റിന്​ ഈ കരിനിയമം കാണാൻ കഴിയാതിരുന്നത് ഖേദകരമാണെന്നും സംസ്ഥാന പ്രസിഡന്‍റ്​ കടയ്ക്കൽ അബ്ദുൽ അസീസ്​ മൗലവി, ജനറൽ സെക്രട്ടറി അഡ്വ. കെ.പി. മുഹമ്മദ്, ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി എന്നിവർ സംയുക്ത പ്രസ്​താവനയിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.