കിളിമാനൂർ: ജോലിതേടി വിസിറ്റിംഗ് വിസയിൽ ദുബായിലെത്തിയ മൂന്നു യുവാക്കളുടെ ദേഹത്തേക്ക് വാഹനം ഇടിച്ച് ഒരാൾ മരിച്ചതായി ബന്ധുക്കൾക്ക് നാട്ടിൽ വിവരം ലഭിച്ചു. കൊടുവഴന്നൂർ പന്തുവിള ഇടവിള പുത്തൻവീട്ടിൽ ജയകുമാർ-സുനിതകുമാരി ദമ്പതിമാരുടെ മകൻ സുജിത്ത് (24) ആണ് മരിച്ചത്. കഴിഞ്ഞ ഫെബ്രുവരി 26നാണ് നിർധന കുടുംബാംഗങ്ങളായ സുജിത്, കൊടുവഴന്നൂർ പന്തുവിള എ.എസ് ഭവനിൽ ശ്രീലാൽ (24) പന്തുവിള ലിജി നിവാസിൽ ലിജിൻ (27) എന്നിവർ ജോലിതേടി വിസിറ്റിംഗ് വിസയിൽ ദുബായിലെ സോനാപൂരിലെത്തിയത്. ഗുരുതര പരിക്കേറ്റ ലിജിനെ ദുബൈ അൽനാഥ് സെക്കന്റ് സ്ട്രീറ്റിലുള്ള എൻ.എം.സി സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എന്നാൽ സർജറിക്കായി ആശുപത്രി അധികൃതർ ആവശ്യപ്പെട്ട പണം ലഭിക്കാത്തതിനാൽ ഇതുവരെ ചികിത്സ ആരംഭിച്ചിട്ടില്ലത്രേ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.