Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഗള്‍ഫില്‍ വാഹനാപകടം:...

ഗള്‍ഫില്‍ വാഹനാപകടം: യുവാവ് മരിച്ചു

text_fields
bookmark_border
ഗള്‍ഫില്‍ വാഹനാപകടം: യുവാവ് മരിച്ചു
cancel
​കിളിമാനൂർ: ജോലിതേടി വിസിറ്റിംഗ് വിസയിൽ ദുബായിലെത്തിയ മൂന്നു യുവാക്കളുടെ ദേഹത്തേക്ക് വാഹനം ഇടിച്ച്​ ഒരാൾ മരിച്ചതായി ബന്ധുക്കൾക്ക് നാട്ടിൽ വിവരം ലഭിച്ചു. കൊടുവഴന്നൂർ പന്തുവിള ഇടവിള പുത്തൻവീട്ടിൽ ജയകുമാർ-സുനിതകുമാരി ദമ്പതിമാരുടെ മകൻ സുജിത്ത് (24) ആണ് മരിച്ചത്. കഴിഞ്ഞ ഫെബ്രുവരി 26നാണ് നിർധന കുടുംബാം​ഗങ്ങളായ സുജിത്, കൊടുവഴന്നൂർ പന്തുവിള എ.എസ് ഭവനിൽ ശ്രീലാൽ (24) പന്തുവിള ലിജി നിവാസിൽ ലിജിൻ (27) എന്നിവർ ജോലിതേടി വിസിറ്റിം​ഗ് വിസയിൽ ദുബായിലെ സോനാപൂരിലെത്തിയത്. ഗുരുതര പരിക്കേറ്റ ലിജിനെ ദുബൈ അൽനാഥ് സെക്കന്റ് സ്ട്രീറ്റിലുള്ള എൻ.എം.സി സൂപ്പർ സ്​പെഷാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എന്നാൽ സർജറിക്കായി ആശുപത്രി അധികൃതർ ആവശ്യപ്പെട്ട പണം ലഭിക്കാത്തതിനാൽ ഇതുവരെ ചികിത്സ ആരംഭിച്ചിട്ടില്ലത്രേ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story