കമിതാക്കൾ തീകൊളുത്തി മരിച്ച നിലയിൽ

നെടുമങ്ങാട്: കമിതാക്കൾ തീകൊളുത്തി മരിച്ചു. ആനാട് ബാങ്ക് ജങ്ഷനിലെ ഫ്ലാറ്റിൽ താമസക്കാരായ ആനാട് ലക്ഷംവീട് കോളനിയിൽ ബിന്ദു (32) ആനാട് തച്ചോണത്തുനിന്നും നെടുമങ്ങാട് മഞ്ചയിൽ താമസിക്കുന്ന അഭിലാഷ് (35) എന്നിവരാണ് മരിച്ചത്​. വ്യാഴാഴ്ച വൈകീട്ട്​ നാലോടെ ബിന്ദുവിൻെറ ആറുവയസ്സുള്ള മകളാണ് ഇരുവരും തീകൊളുത്തിയ വിവരം സമീപത്തെ ഫ്ലാറ്റിലെ താമസക്കാരെ അറിയിച്ചത്. അഗ്നിശമന സേനയെത്തിയപ്പോൾ രണ്ടുപേരും മരിച്ചിരുന്നു. ഗൾഫിലായിരുന്ന അഭിലാഷ് കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. ഇവർ തമ്മിൽ ഇന്നലെയും സംഭവദിവസവും വഴക്കിട്ടതായി മകൾ പറഞ്ഞു. വഴക്കിനിടയിൽ ബിന്ദു മണ്ണെണ്ണ എടുത്ത് മൂവരുടേയും ദേഹ​ത്തേക്കൊഴിച്ചു. തുടർന്ന് തീപ്പെട്ടി ഉരക്കാൻ തുടങ്ങിയപ്പോൾ കുട്ടി പുറത്തേക്കിറങ്ങി ഓടുകയും സമീപത്തുള്ളവരെ വിവരം അറിയിക്കുകയുമായിരുന്നു. ബിന്ദുവിന്‍റെ ആദ്യ വിവാഹ ബന്ധം വേർപെടുത്താൻ കോടതിയിൽ കേസ് നടക്കുകയാണ്. എന്നാൽ, രണ്ടു വർഷമായി ബിന്ദുവും അഭിലാഷും ഭാര്യാഭർത്താക്കന്മാരായി കഴിയുകയാണ്. ഇവർ നിയമപരമായി വിവാഹം കഴിച്ചിട്ടില്ലെങ്കിലും. മതാചാരപ്രകാരം വിവാഹം കഴിച്ചിരുന്നതായും പറയുന്നു. ദാമോദരൻ-ഉഷ ദമ്പതികളുടെ മകളാണ് ബിന്ദു. ശിവരാമന്റെയും ശകുന്തളയുടെയും മകനാണ് അഭിലാഷ്. ഫോട്ടോ: തീകൊളുത്തി മരിച്ച അഭിലാഷ്, ബിന്ദു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.