അഖിൽ
Posted On
date_range Updated On
date_range പോക്സോ കേസിൽ യുവാവിന് 34 വർഷം കഠിന തടവ്
തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ യുവാവിന് 34 വർഷം കഠിനതടവും രണ്ടേകാൽ ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ഒല്ലൂർ പെരുവാംകുളങ്ങര കീഴ്വാക്കൽ വീട്ടിൽ അഖിലിനാണ് തൃശൂർ അതിവേഗ സ്പെഷൽ പോക്സോ കോടതി നമ്പർ-2 ജഡ്ജ് ജയപ്രഭു ശിക്ഷ വിധിച്ചത്.
ഒല്ലൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് സർക്കിൾ ഇൻസ്പെക്ടർ ബെന്നി ജേക്കബ് ആണ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ.എ. സുനിത, അഡ്വ. ടി. ഋഷി ചന്ദ് എന്നിവർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.