Posted On
date_range Updated On
date_range തൊഴിലാളിയെ മർദിച്ച കേസിൽ യുവാവ് അറസ്റ്റിൽ
മതിലകം: തൊഴിലാളിയെ മർദിച്ച കേസിൽ യുവാവിനെ മതിലകം പൊലീസ് അറസ്റ്റ് ചെയ്തു. ചെറായി സ്വദേശി മംഗലപ്പിള്ളി വീട്ടിൽ ഹരി രാജിനെയാണ് (48) മതിലകം എസ്.ഐമാരായ സുജിത്ത്, ജിജിൽ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്.
പ്രതിയെ കോടതി റിമാൻഡ് ചെയ്തു. കൂളിമുട്ടം പൊക്ലായ് സ്വദേശി നെല്ലിപറമ്പിൽ ഉണ്ണികൃഷ്ണനാണ് മർദനമേറ്റത്. ചൊവ്വാഴ്ച രാവിലെ 10.45നായിരുന്നു കേസിനാസ്പദമായ സംഭവം. ഹരി രാജിെൻറ പൊക്ലായിലുള്ള സ്ഥലത്ത് പൈപ്പ് പൊട്ടുന്നത് പതിവായിരുന്നു. ഈ പറമ്പിൽ നേരത്തേ പണിയെടുത്തിരുന്ന ഉണ്ണികൃഷ്ണനാണ് പൈപ്പ് പൊട്ടിക്കുന്നത് എന്നാരോപിച്ചാണ് ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.