വാഴക്കോട് ഭാഗത്ത് വീണ്ടും കാട്ടാന ഇറങ്ങിയപ്പോൾ
മുള്ളൂർക്കര: ജനവാസ മേഖലയായ വാഴക്കോട് ഭാഗത്ത് വീണ്ടും കാട്ടാന ഇറങ്ങി. ഞായറാഴ്ച രാത്രി 9:20 നാണ് വാഴക്കോട് കോടാലിക്കാട് മേഖലയിൽ മൂന്ന് കാട്ടാനകൾ ഇറങ്ങിയത്. സമീപത്തുണ്ടായിരുന്ന കൃഷിയും മറ്റും നശിപ്പിച്ചതിനെ തുടർന്ന് നാട്ടുകാർ വനപാലകരെ വിവരം അറിയിക്കുകയും ഇതിനെ തുടർന്ന് ആർ.ആർ. ടി സംഘമെത്തി ആനയെ ടോർച്ചടിച്ചും ബഹളം വെച്ചും കാടുകയറ്റാൻ ശ്രമിച്ചു.
കഴിഞ്ഞ ദിവസവും സമാന രീതിയിൽ ഈ പ്രദേശത്ത് ആനകൾ ഇറങ്ങി ഫാമിൽ ഉള്ള വില കൂടിയ ചെടികളും മറ്റു സാമഗ്രികളും നശിപ്പിച്ചിരുന്നു. കൂടാതെ കൃഷിയും നശിപ്പിച്ചു. വനപാലകർ വേണ്ട നടപടിയെടുക്കുന്നില്ല എന്ന് നാട്ടുകാർ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.