ശി​ൽ​പ ഭ​ര​ണി​ക​ളു​മാ​യി ട്രീ​സ ഷാ​ജു പോ​ൾ

'ക​യ്യാ​ല'​യി​ൽ ഒ​രു​ങ്ങു​ന്നു; വേ​റി​ട്ട ശി​ൽ​പ ഭ​ര​ണി​ക​ൾ

വേ​ലൂ​ർ: വേ​റി​ട്ട രീ​തി​യി​ൽ ശി​ൽ​പ ഭ​ര​ണി​ക​ൾ ഒ​രു​ക്കി വീ​ട്ട​മ്മ. 15 വ​ർ​ഷം ഗ​ൾ​ഫി​ൽ ബ്യൂ​ട്ടി​ഷ്യ​നാ​യി​രു​ന്ന ഞാ​ലി​ക്ക​ര കു​റ്റി​ക്കാ​ട്ട് വീ​ട്ടി​ൽ ട്രീ​സ ഷാ​ജു പോ​ളാ​ണ് വീ​ടി​ന് 'ക​യ്യാ​ല' എ​ന്നു പേ​രി​ട്ട് ക​ലാ​സൃ​ഷ്​​ടി ന​ട​ത്തു​ന്ന​ത്. കോ​വി​ഡി​ൽ അ​ട​ച്ചി​ട​പ്പെ​ട്ട കാ​ല​ത്താ​ണ് ട്രീ​സ​യു​ടെ ക​ലാ​സ​പ​ര്യ ആ​രം​ഭി​ക്കു​ന്ന​ത്.

നാ​ട്ടി​ലെ​ത്തി​യ ട്രീ​സ പ​ഴ​യ ത​റ​വാ​ട്ടി​ലെ 75 വ​ർ​ഷ​ത്തി​ല​ധി​കം പ​ഴ​ക്ക​മു​ള്ള വ​ലി​യ ര​ണ്ടു മ​ൺ​ഭ​ര​ണി​ക​ളി​ൽ ക​ളി​മ​ണ്ണു​കൊ​ണ്ട് പൂ​ക്ക​ളു​ണ്ടാ​ക്കി അ​ല​ങ്കാ​ര പ​ണി​ക​ളു​ള്ള ബി​ഗ്പോ​ട്ട് റോ​സ് ഫ്ല​വ​റി​ന് തു​ട​ക്കം കു​റി​ച്ചു. ഭാ​ര്യ​യു​ടെ ക​ഴി​വു​ക​ൾ തി​രി​ച്ച​റി​ഞ്ഞ ഷാ​ജു പോ​ൾ പ്രേ​ത്സാ​ഹ​ന​വു​മാ​യി കൂ​ടെ​നി​ന്നു.

ശി​ൽ​പ നി​ർ​മാ​ണ​ത്തി​നാ​വ​ശ്യ​മാ​യ മ​ൺ​ഭ​ര​ണി​ക​ളും പ​റ​ക​ളും മ​റ്റ് പാ​ത്ര​ങ്ങ​ളും പാ​ത്രാ​മം​ഗ​ല​ത്തെ കും​ഭാ​ര​ന്മാ​രാ​ണ് നി​ർ​മി​ച്ചു​ന​ൽ​കു​ന്ന​ത്. ക​ളി​മ​ണ്ണ് ഉ​ണ​ങ്ങി പൊ​ടി​യാ​കാ​തി​രി​ക്കാ​നും നി​റ​ങ്ങ​ൾ മ​ങ്ങാ​തി​രി​ക്കാ​നു​മാ​യി സ്വ​ന്ത​മാ​യി വി​ക​സി​പ്പി​ച്ചെ​ടു​ത്ത ശാ​സ്ത്രീ​യ വി​ദ്യ​യും ഇ​വ​ർ​ക്കു​ണ്ട്.

ര​ണ്ടു വ​ർ​ഷം മു​മ്പ് നി​ർ​മി​ച്ച ശി​ൽ​പ​ഭ​ര​ണി​ക​ൾ ഇ​പ്പോ​ ഴും ഒ​ളി​മ​ങ്ങാ​തെ​യി​രി​ക്കു​ന്ന​ത് ഇ​തി​ന് തെ​ളി​വാ​ണ്. ചെ​റു​തും വ​ലു​തു​മാ​യി 35 ല​ധി​കം സൃ​ഷ്​​ടി​ക​ളാ​ണ് ഇ​തി​ന​കം നി​ർ​മി​ച്ച​ത്.

News Summary - variety sculpture vessels from kayyala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.