മാ​ള ടൗ​ണി​ൽ ഗ​താ​ഗ​ത സം​വി​ധാ​നം താ​ളം തെ​റ്റു​ന്നു

മാ​ള: നാ​ല​മ്പ​ല തീ​ർ​ഥാ​ട​ന വാ​ഹ​ന​ങ്ങ​ൾ എ​ത്തി​യ​തോ​ടെ മാ​ള ടൗ​ൺ ഗ​താ​ഗ​ത സം​വി​ധാ​നം താ​ളം തെ​റ്റു​ന്നു. അ​തേ​സ​മ​യം, ടൗ​ണി​ലെ ഏ​റ്റ​വും പ്ര​ധാ​ന​ റോ​ഡു​ക​ളി​ലൊ​ന്നാ​യ പോ​സ്റ്റ് ഓ​ഫി​സ്​ റോ​ഡി​ന് വീ​തി കു​റ​വാ​യ​തി​നാ​ൽ ഒ​രേ​സ​മ​യം ഒ​രു ബ​സ്സും ചെ​റു​വാ​ഹ​ന​വും സു​ഗ​മ​മാ​യി ക​ട​ന്നു​പോ​കാ​നാ​വാ​വി​ല്ല. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ നി​ന്ന് മാ​ള ടൗ​ണി​ലേ​ക്കും പ​ഞ്ചാ​യ​ത്ത് ബ​സ് സ്റ്റാ​ൻ​ഡി​ലേ​ക്കും എ​ത്തു​ന്ന​ത് ഈ ​റോ​ഡ് വ​ഴി​യാ​ണ്. ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് പ​രി​ഹാ​രം കാ​ണാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​യി​ട്ടി​ല്ല. ടൗ​ണി​ൽ വ​ൺ​വേ വന്നതോടെ വ​ഴി ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കാ​ൻ നേ​ര​ത്തേ ക​ഴി​ഞ്ഞി​രു​ന്നു. പി​ന്നീ​ട് വ​ൺ​വേ നി​ല​ച്ചു. ഇ​ത് പു​നഃ​സ്ഥാ​പി​ക്കാ​ൻ പൊ​ലീ​സ്, പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ത​യാ​റാ​യി​ട്ടി​ല്ല. സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​രി​ൽ ഒ​രു വി​ഭാ​ഗ​ത്തി​ന്റെ സ​മ്മ​ർ​ദ​ത്തി​ന് വ​ഴ​ങ്ങി​യാ​ണ് അ​ന്ന് വ​ൺ​വേ നി​ല​ച്ച​ത്.

കൊ​ട​ക​ര-​കൊ​ടു​ങ്ങ​ല്ലൂ​ർ സം​സ്ഥാ​ന​പാ​ത​യി​ൽ ഗ​താ​ഗ​തം ഇ​രു​ഭാ​ഗ​ത്തേ​ക്കും അ​നു​വ​ദി​ക്കു​ക​ക​യും, മ​റ്റു റോ​ഡു​ക​ളി​ൽ വ​ൺ​വേ നി​ല​നി​ർ​ത്തു​ക​യും വേ​ണ​മെ​ന്ന നി​ർ​ദേ​ശ​മാ​ണ്​ ന​ട​പ്പി​ലാ​ക്കേ​ണ്ട​ത്.

ഗ​താ​ഗ​ത ഫക്കു​രു​ക്ക​ഴി​ക്കു​ന്ന​തി​ന് റോ​ഡ​രി​കി​ലെ വാ​ഹ​ന പാ​ർ​ക്കി​ങ്ങ് ഒ​ഴി​വാ​ക്ക​ണം. കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് ഫു​ട്പാ​ത്ത് ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണം. ഇ​ത് സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​മു​ണ്ട്. കെ.​എ​സ്‌.​ആ​ർ.​ടി.​സി മാ​ള ഡി​പ്പോ​യി​ൽ​നി​ന്ന്​ 23 ഷെ​ഡ്യൂ​ക​ളാ​ണ് സ​ർ​വി​സ് ന​ട​ത്തു​ന്ന​ത്.

സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡി​ൽ നൂ​റു​ക​ണ​ക്കി​ന് ബ​സു​ക​ൾ എ​ത്തു​ന്നു​ണ്ട്. കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ​യി​ൽ​നി​ന്നു​ള്ള എ​ല്ലാ സ​ർ​വി​സും കെ.​കെ റോ​ഡു​വ​ഴി സ്വ​കാ​ര്യ സ്റ്റാ​ൻ​ഡി​ൽ പ്ര​വേ​ശി​ച്ച് തൃ​ശൂ​ർ, ആ​ലു​വ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് തി​രി​ഞ്ഞ് പോ​ക​ണം.

തൃ​ശൂ​ർ, ഇ​രി​ങ്ങാ​ല​ക്കു​ട, ചാ​ല​ക്കു​ടി ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​വ​രു​ന്ന ബ​സു​ക​ൾ സം​സ്ഥാ​ന പാ​ത വ​ഴി കെ.​എ​സ്.​ആ​ർ.​ടി.​സി വ​ഴി കെ.​കെ റോ​ഡി​ലൂ​ടെ സ്വ​കാ​ര്യ സ്റ്റാ​ൻ​ഡി​ൽ എ​ത്ത​ണം.

അ​തേ​സ​മ​യം കൊ​ട​ക​ര-​കൊ​ടു​ങ്ങ​ല്ലൂ​ർ റോ​ഡി​ൽ വ​ൺ​വേ സം​വി​ധാ​നം നി​ല​നി​ർ​ത്താ​തെ ത​ന്നെ പ്രാ​യോ​ഗി​ക​മാ​ക്കാം എ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്.

മാ​ള പൊ​ലീ​സ് സി.​ഐ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ്, വ്യാ​പാ​രി​ക​ൾ, ബ​സ് ജീ​വ​ന​ക്കാ​രു​ടെ പ്ര​തി​നി​ധി​ക​ൾ, പ്ര​സ് ക്ല​ബ് തു​ട​ങ്ങി ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ അ​ഭി​പ്രാ​യം തേ​ടി വ​ൺ​വേ ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Tags:    
News Summary - Traffic system in Mala Town is in a state of disarray

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.