ഫാസ്ടാഗുള്ള യാത്രക്കാരനില്‍നിന്ന് ടോൾ പ്ലാസ അധികൃതർ പണം ഈടാക്കിയെന്ന്​

ആമ്പല്ലൂര്‍: പാലിയേക്കര ടോള്‍പ്ലാസയില്‍ ഫാസ്ടാഗുള്ള യാത്രക്കാരനില്‍നിന്ന് നേരിട്ട് പണം ഈടാക്കിയതായി പരാതി. തൃശൂരില്‍നിന്ന് എറണാകുളത്തേക്കുള്ള കാര്‍ യാത്രക്കിടെ വിയ്യൂര്‍ പാമ്പൂര്‍ സ്വദേശി വി.ജി. ഗോപാലകൃഷ്ണ‍​െൻറ പക്കല്‍നിന്നാണ് 75 രൂപ ടോള്‍ വാങ്ങിയത്. കഴിഞ്ഞ ദിവസം രാവിലെ 7.15നാണ് സംഭവം.

ഫാസ്ടാഗ്​ അക്കൗണ്ടില്‍ പണമില്ലെന്ന കാരണം ചൂണ്ടിക്കാണിച്ചാണ് 75 രൂപ വാങ്ങിയത്. തുടര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ ഫാസ്ടാഗിനായി പണം ഈടാക്കിയെന്നുള്ള ബാങ്കി​െൻറ മെസേജ് ഫോണില്‍ ലഭിച്ചതായി ഗോപാലകൃഷ്ണൻ പറഞ്ഞു. ടോള്‍ കമ്പനിയിലെ ഫാസ്ടാഗ് സംവിധാനത്തിെൻറ തകരാര്‍ മൂലമാണ് നേരിട്ട് പണം നല്‍കിയിട്ടും ത‍​െൻറ അക്കൗണ്ടില്‍നിന്ന് പണം നഷ്​ടപ്പെടാന്‍ ഇടയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

തുടര്‍ന്ന് ഉച്ചയോടെ ഇക്കാര്യം അറിയിക്കുന്നതിന് ടോള്‍പ്ലാസയിലെ ഹെല്‍പ്പ് ലൈനില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലൈന്‍ പ്രവര്‍ത്തരഹിതമായിരുന്നു. ഫാസ്ടാഗ്​ അധികൃതർക്ക്​ ഇ മെയിൽ വഴി പരാതി നൽകിയതായി വി.ജി. ഗോപാലകൃഷ്​ണൻ പറഞ്ഞു.

Tags:    
News Summary - Toll plaza officials charged a passenger with a fastag

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.