രാഹുൽ, വിഷ്ണുദേവ്, പവൻ ദാസ്
കാഞ്ഞാണി: പാലാഴിയിൽ യുവാവിനെ ആക്രമിച്ച് ഒളിവിൽ പോയ വധശ്രമ കേസ് പ്രതിയടക്കം മൂന്നുപേരെ കൊടൈക്കനാലിൽനിന്ന് അറസ്റ്റ് ചെയ്തു.
മണലൂർ പാണ്ടാരൻ വീട്ടിൽ പവൻദാസ് (24 ), മണലൂർ പാലാഴി വിളക്കേത്ത് വീട്ടിൽ വിഷ്ണുദേവ് (27), മണലൂർ പാലാഴി തണ്ടയിൽ വീട്ടിൽ രാഹുൽ (24) എന്നിവരെയാണ് തൃശൂർ റൂറൽ ജില്ല പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. മുൻ വൈരാഗ്യത്തിന്റെ പേരിൽ കണ്ടശ്ലാംകടവ് മാമ്പുള്ളി ദേശത്ത് പാറക്കവീട്ടിൽ ആഷിക് വർഗീസിനെയാണ് (29) ഈ മാസം മൂന്നിന് രാത്രി പാലാഴിയിലെ വായാനശാലക്ക് സമീപം തടഞ്ഞ് നിർത്തി ഇവർ ആക്രമിച്ചത്. പരാതി പ്രകാരം അന്തിക്കാട് പൊലീസാണ് കേസെടുത്തത്. പ്രതികൾ കൊടൈക്കനാലിലേക്ക് കടന്നതായ വിവരം ലഭിച്ചതോടെ അന്വേഷണ സംഘം അവിടേക്ക് പോയാണ് മൂന്നുപേരെയും പിടികൂടിയത്. അന്തിക്കാട് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എ.എസ്. സരിൻ, സബ് ഇൻസ്പെക്ടർ അഫ്സൽ, സിവിൽ പൊലീസ് ഓഫിസർമാരായ പ്രദീഷ്, കിരൺ, ഡ്രൈവർ സി.പി.ഒ സജു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.