ചെ​ന്ത്രാ​പ്പി​ന്നി വേ​തോ​ട്ടി​ൽ ക്ഷേ​ത്ര​ത്തി​ലെ ഭ​ണ്ഡാ​രം

പി​ഴു​തു​മാ​റ്റി​യ നി​ല​യി​ൽ

ക്ഷേത്രത്തിലെ ആറ് ഭണ്ഡാരങ്ങൾ കവർന്നു

ചെന്ത്രാപ്പിന്നി: ക്ഷേത്രത്തിന്റെ ഭണ്ഡാരം കുത്തിത്തുറന്ന് കവർച്ച. ചെന്ത്രാപ്പിന്നി വേതോട്ടിൽ ഭദ്രാദേവി ക്ഷേത്രത്തിലാണ് മോഷണം നടന്നത്. ക്ഷേത്രത്തിന് അകത്തും പുറത്തും സ്ഥാപിച്ച ആറ് ഭണ്ഡാരങ്ങളാണ് കവർന്നത്. ഒരു ഭണ്ഡാരം കോൺക്രീറ്റ് ഉൾപ്പെടെ പിഴുതുമാറ്റിയ നിലയിലാണ്. മറ്റൊരു ഭണ്ഡാരം തൊട്ടടുത്ത പറമ്പിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച രാവിലെ ആറരയോടെ ക്ഷേത്രം ശാന്തി വിജേഷ് എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. കയ്പമംഗലം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം ചെന്ത്രാപ്പിന്നി കണ്ണംപുള്ളിപ്പുറം കുമാരമംഗലം ക്ഷേത്രത്തിലെ ഭണ്ഡാരവും കവർന്നിരുന്നു.

Tags:    
News Summary - theft at temple

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.