ആമ്പല്ലൂര്‍: അളഗപ്പനഗര്‍ യൂനിയന്‍ സ്റ്റോപ്പിനു സമീപമുള്ള മൊബൈല്‍ സര്‍വീസ് കേന്ദ്രത്തിൽ മോഷണം. സർവീസിനായി കടയില്‍ സൂക്ഷിച്ച ഏഴ് മൊബൈല്‍ ഫോണുകളും ഒരു ലാപ്ടോപ്പും കവര്‍ന്നു.
ഞായറാഴ്ച തുറന്നിരുന്നെങ്കിലും തിങ്കളാഴ്ച ഹര്‍ത്താലായതിനാല്‍ സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നില്ല. അവധിക്ക് ശേഷം ചൊവ്വാഴ്ച കടയിലെത്തിയപ്പോഴാണ് ഉടമ മോഷണ വിവരം അറിഞ്ഞത്.
50,000 രൂപയുടെ നഷ്ടമുണ്ടായതായാണ് പരാതി. സംഭവത്തില്‍ പുതുക്കാട് പൊലീസ് കേസെടുത്തു. കടയുടെ പിറകുവശത്തെ വാതില്‍ കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്തു കയറിയതെന്ന് പൊലീസ് പറഞ്ഞു. ഫൊറന്‍സിക് വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.