ചിമ്മിനി ഡാമിന്റെ ഷട്ടറുകള്‍ തുറക്കും

തൃശൂര്‍: ചിമ്മിനി ഡാമിന്റെ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയോട് അടുക്കുന്നതിനാല്‍ ഷട്ടറുകള്‍ തുറന്ന് അധികജലം പുറത്തേക്ക് ഒഴുക്കാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ചുമതല വഹിക്കുന്ന കലക്ടര്‍ എസ്. ഷാനവാസ് ഉത്തരവിറക്കി. നാളെ പകല്‍ 11 ന് ശേഷമാണ് ഡാമിന്റെ ഷട്ടറുകള്‍ തുറക്കുന്നത്.

ഇന്നലെ ഡാമിലെ ജലവിതാനം 60.2 മീറ്റര്‍ എത്തിയതിനെ തുടര്‍ന്നാണ് തീരുമാനം. 60.31 മീറ്ററാണ് ഡാമിന്റെ സംഭരണശേഷി.

ഡാമില്‍ നിന്നും അധികജലം പുറത്തേക്ക് ഒഴുകുന്നതിനാല്‍ കുറുമാലിപ്പുഴയിലെയും കരുവന്നൂര്‍ പുഴയിലെയും ജലനിരപ്പ് ഉയരുവാന്‍ സാധ്യതയുണ്ട്. അതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

പുഴയില്‍ ഇറങ്ങുന്നതിനും മത്സ്യബന്ധനം നടത്തുന്നതിനും കന്നുകാലികളെ കുളിപ്പിക്കുന്നതും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Tags:    
News Summary - The shutters of Chimmini Dam will open

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.