അമ്പ് കൊണ്ട് പരിക്കേറ്റ മലമ്പാമ്പിനെ മണ്ണുത്തി വെറ്ററിനറി
കോളജിലെ ഡോക്ടർമാർ പരിശോധിക്കുന്നു
മണ്ണുത്തി: അമ്പ് കൊണ്ടനിലയിൽ കിട്ടിയ മലമ്പാമ്പിന് വെറ്ററിനറി കോളജിൽ ചികിത്സ നൽകി. പാമ്പ് സുഖം പ്രാപിച്ചുവരുന്നു. ചേർപ്പ് പൂച്ചിന്നിപ്പാടത്തുനിന്നാണ് പരിക്കേറ്റനിലയിൽ പെരുമ്പാമ്പിനെ വെള്ളിയാഴ്ച രാത്രിയോടെ പിടികൂടിയത്. മീൻ പിടിക്കാനുപയോഗിക്കുന്ന അമ്പ് തുളച്ചുകയറിയ നിലയിലാണ് നാട്ടുകാർ കണ്ടെത്തിയത്.
തുടർന്ന് വനംവകുപ്പിനെ അറിയിക്കുകയായിരുന്നു. റെസ്ക്യൂവർ ശരത് മാടക്കത്തറ എത്തി പെരുമ്പാമ്പിനെ പിടികൂടി. വനം വകുപ്പിന്റെ നിർദേശപ്രകാരം വിദഗ്ധചികിത്സക്ക് ജോജു മുക്കാട്ടുകരയും ശരത്തും ചേർന്ന് പാമ്പിനെ മണ്ണുത്തി വെറ്ററിനറി സർവകലാശാല ആശുപത്രിയിലെത്തിച്ചു.
ഡോ. ശ്യാം കെ. ഗോപാലന്റെ നിർദേശപ്രകാരം ഡോ. റെജിയുടെ നേതൃത്വത്തിൽ ഡോ.ലൈജു, ഡോ. ഗായത്രി, ഡോ. ഐശ്വര്യ, ഡോ. ലക്ഷ്മി, ഡോ. പ്രീതി എന്നിവർ ഒന്നരമണിക്കൂർ നേരത്തെ ശസ്ത്രക്രിയയിലൂടെയാണ് പാമ്പിന്റെ പുറത്ത് തുളച്ചുകയറിയ സ്റ്റീൽ അമ്പ് പുറത്തെടുത്തത്. പെരുമ്പാമ്പിന് മൂന്ന് ദിവസത്തെ ആന്റിബയോട്ടിക് ചികിത്സ നിർദേശിച്ചിട്ടുണ്ട്. പറവട്ടാനി ഫോറസ്റ്റ് സ്റ്റേഷനിലുള്ള പാമ്പിനെ സുഖം പ്രാപിച്ചശേഷം ഉൾവനത്തിലേക്ക് വിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.