Posted On
date_range Updated On
date_range കാളക്കൂറ്റൻ സ്കൂട്ടറിൽ ഇടിച്ചു; എ.എസ്.ഐ മരിച്ചു
തൃശൂർ: കാളക്കൂറ്റൻ സ്കൂട്ടറിൽ ഇടിച്ച് എ.എസ്.ഐ മരിച്ചു. മണ്ണുത്തി സ്റ്റേഷനിലെ എ.എസ്.ഐ കുറ്റൂർ പള്ളിക്ക് സമീപം താമസിക്കുന്ന കവലക്കാട്ട് വീട്ടിൽ കെ.എ. ജോൺസണാണ് മരിച്ചത്. ബുധനാഴ്ച രാത്രി 11ഓടെയാണ് അപകടം.
വീട്ടിലേക്ക് പോകുന്നതിനിടെ കോവിലകത്തുംപാടത്ത് വെച്ച് ജോൺസൺ സഞ്ചരിച്ച സ്കൂട്ടറിൽ കാളക്കൂറ്റൻ ഇടിക്കുകയായിരുന്നു. നിയന്ത്രണംവിട്ട് റോഡിൽ വീണ ജോൺസണെ മറ്റ് യാത്രക്കാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.