ഉ​ത്രാ​ളി​ക്കാ​വ് ക്ഷേ​ത്ര​വ​ള​വി​ൽ ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ബൈ​ക്കും കാ​റും ത​ക​ർ​ന്ന നി​ല​യി​ൽ 

കാർ ബസിലേക്കും നിർത്തിയിട്ട ബൈക്കിലേക്കും ഇടിച്ചുകയറി എട്ട് പേർക്ക് പരിക്ക്

വ​ട​ക്കാ​ഞ്ചേ​രി: നി​യ​ന്ത്ര​ണം വി​ട്ട കാ​ർ സ്വ​കാ​ര്യ ബ​സി​ലേ​ക്കും നി​ർ​ത്തി​യി​ട്ട ബൈ​ക്കി​ലേ​ക്കും ഇ​ടി​ച്ചു​ക​യ​റി എ​ട്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഉ​ത്രാ​ളി​ക്കാ​വ് ക്ഷേ​ത്രം ക​ഴി​ഞ്ഞു​ള്ള ഇ​റ​ക്ക​ത്തി​ലെ വ​ള​വ് പ​രു​ത്തി​പ്പ​റ​ക്ക് സ​മീ​പം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11.30ഓ​ടെ​യാ​ണ് സം​ഭ​വം. അ​പ​ക​ട​ത്തി​ൽ കാ​റി​ന്റെ മു​ൻ​ഭാ​ഗം പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു.

ബൈ​ക്ക് തൊ​ട്ട​ടു​ത്ത പ​റ​മ്പി​ലേ​ക്ക് തെ​റി​ച്ചു​വീ​ണ നി​ല​യി​ലാ​ണ്. ഉ​ക്ക​ടം സ്വ​ദേ​ശി​നി മും​താ​സ് (47), ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന അ​ഫീ​ഫ (9), ബ​സ് യാ​ത്ര​ക്കാ​രാ​യ മ​ണ്ണാ​ർ​ക്കാ​ട് വെ​ള്ളാ​ട്ട്തു​ടി വി​നു (45), കാ​ക്ക​ശ്ശേ​രി ഉ​ഷ (38), അ​നീ​ഷ (10), മു​ള്ളൂ​ർ​ക്ക​ര തേ​വ​ര് വി​ജ​യ​ൻ നാ​യ​ർ (82), ബൈ​ക്ക് യാ​ത്ര​ക്കാ​രാ​യ മാ​യ​ന്നൂ​ർ രാ​ഗി​ണി പ​റ​മ്പി​ൽ സു​ജി​ത്ത് (29), ഭാ​ര്യ ശ്രീ​പ്രി​യ (21)എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ ഉ​ട​ൻ ആ​ക്ട്സ് പ്ര​വ​ർ​ത്ത​ക​ർ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

തൃ​ശൂ​ർ ഭാ​ഗ​ത്തു​നി​ന്ന് ഷൊ​ർ​ണൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ബ​സും ഷൊ​ർ​ണൂ​ർ ഭാ​ഗ​ത്തു​നി​ന്ന് തൃ​ശൂ​ർ ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന കാ​റു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. നി​യ​ന്ത്ര​ണം വി​ട്ട ബ​സ് റോ​ഡി​ന് കു​റു​കെ നീ​ങ്ങി സ​മീ​പ​ത്തെ മ​തി​ലി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്ത് ഗ​താ​ഗ​ത​ക്കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു. വ​ട​ക്കാ​ഞ്ചേ​രി പൊ​ലീ​സ് എ​സ്.​ഐ സി.​ഡി. സ​ന്തോ​ഷ്, ഹൈ​വേ പൊ​ലീ​സ് എ​സ്.​ഐ എ.​വി. സ​ന്തോ​ഷ്, സി.​പി.​ഒ​മാ​രാ​യ ജി​തി​ൻ, രാ​ഹു​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള സം​ഘ​മാ​ണ് ര​ണ്ട് മ​ണി​ക്കൂ​റോ​ളം പ്ര​യ​ത്നി​ച്ച് സം​സ്ഥാ​ന പാ​ത​യി​ലു​ണ്ടാ​യ ഗ​താ​ഗ​ത ത​ട​സ്സം നീ​ക്കി​യ​ത്. അ​ഗ്നി​ര​ക്ഷാ​സേ​ന സം​ഘ​വും നാ​ട്ടു​കാ​രും സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Eight Injured as Car Hits Bus, Bike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.