തൃപ്രയാർ: യുവതിയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറി വീട് തല്ലിപ്പൊളിക്കുകയും യുവതിയുടെ മാതാവിനേയും അമ്മാവനേയും ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ ആറ് പ്രതികളെ വലപ്പാട് പൊലീസ് അറസ്റ്റു ചെയ്തു. നാട്ടിക ബീച്ച് സ്വദേശി ചളിങ്ങാട്ട് വീട്ടിൽ രാം സരോജ് (26), അന്തിക്കാട് പുത്തൻ പീടിക സ്വദേശി എടകളത്തൂർ വീട്ടിൽ ഷിനോ (25), കൊല്ലം കുണ്ടറ ചന്ദനതോപ്പ് സ്വദേശി കോട്ടപ്പുറത്ത് താഴത്ത് വീട്ടിൽ രാം സഹീർ (19), കൊല്ലം കുണ്ടറ ചന്ദനതോപ്പ് സ്വദേശി ദീപാലയം, ശ്രീക്കുട്ടൻ (26), ഷൊർണൂർ സ്വദേശി ചെറുകുന്നത്ത് വീട്ടിൽ ഗോകുൽ (19), കയ്പമംഗലം സ്വദേശി അയിരൂർ കളരിക്കൽ വീട്ടിൽ സൂരജ് (23) എന്നിവരെയാണ് വലപ്പാട് ബീച്ചിൽനിന്ന് അറസ്റ്റ് ചെയ്തത്.
യുവാവുമായുള്ള സൗഹൃദം ഉപേക്ഷിച്ചതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. പ്രതികൾ സഞ്ചരിച്ച ഇന്നോവ കാറും വാഹനത്തിനുള്ളിൽനിന്ന് ലഭിച്ച ഇരുമ്പ് പൈപ്പും പൊലീസ് കസ്റ്റഡിയിൽ എടുത്തു. സ്റ്റേഷൻ ഇൻസ്പെക്ടർ എം.കെ. രമേഷ്, എസ്.ഐമാരായ സി.എൻ. എബിൻ, വിനോദ് കുമാർ, സി.പി.ഒമാരായ പ്രവീൺ, ജെസ്ലിൻ തോമസ് എന്നിവരുടെ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.