തൃശൂർ: സെവൻസ് ഫുട്ബാൾ ടൂർണമെന്റുകളിലെ നിറസാനിധ്യമായ പോന്നോർ യങ് ഹീറോസിന് പിൻമുറക്കാരൊരുങ്ങുന്നു. അമ്പതാം വർഷത്തിൽ കായികലോകത്തിനുള്ള പുതുതലമുറയെ വാർത്തെടുക്കുകയാണ് യങ് ഹീറോസ്. ഒന്നാം കോവിഡ് ആരംഭിക്കുന്നതിന് തൊട്ടു മുമ്പ് ആരംഭിച്ച ഫുട്ബാൾ പരിശീലനത്തിൽ ഇപ്പോൾ 76 പേരായി. അക്കാദമിക്ക് തുല്യമായ പരിപാടി തയാറാക്കി വിദഗ്ധ പരിശീലകരെ നിയോഗിച്ചാണ് പരിശീലനം നടക്കുന്നത്.
കേരളത്തിലെ സെവൻസ് ഫുട്ബാൾ ടൂർണമെൻറുകളിൽ 1980കളിലെ താരങ്ങളിലെ പ്രധാനിയായ വി.കെ. സുരേന്ദ്രൻ യങ് ഹീറോസിെൻറ താരമാണ്. സുരേന്ദ്രെൻറ നേതൃത്വത്തിലാണ് ഇപ്പോൾ പരിശീലന പരിപാടി നടക്കുന്നത്. അഞ്ച് മുതൽ 16 വയസ്സ് വരെ കുട്ടികളെ നാല് ബാച്ചുകളിലായി തരംതിരിച്ചാണ് പരിശീലനം. കുട്ടികൾക്ക് ജഴ്സിയും ബാഗും അടങ്ങുന്ന കിറ്റ് വിതരണം സി.കെ. സുരേന്ദ്രൻ നിർവഹിച്ചു. യങ് ഹീറോസ് ക്ലബ് പ്രസിഡന്റ് സി.എ. സിദ്ധാർഥൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.കെ. സുഭാഷ്, ട്രഷറർ സി.എ. വിൽസൺ, സി.എ. അജിതൻ, സി.എസ്. സുനിൽകുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.