തിരുവില്വാമല വഴി സർവിസ് തുടങ്ങുന്നില്ല; യാത്രക്കാരെ വലച്ച് കെ.എസ്.ആർ.ടി.സി

തൃ​ശൂ​ർ: വാ​ഴ​ക്കോ​ട്-​പ്ലാ​ഴി സം​സ്ഥാ​ന​പാ​ത​യു​ടെ നി​ർ​മാ​ണം മൂ​ല​മു​ണ്ടാ​കു​ന്ന ഗ​താ​ഗ​ത​ക്കു​രു​ക്കി​നെ​ത്തു​ട​ർ​ന്ന് നി​ർ​ത്തി​വെ​ച്ച തി​രു​വി​ല്വാ​മ​ല, ചേ​ല​ക്ക​ര സ​ർ​വി​സു​ക​ൾ കെ.​എ​സ്.​ആ​ർ.​ടി.​സി പു​ന​രാ​രം​ഭി​ച്ചി​ല്ല.

മ​ണ്ണാ​ർ​ക്കാ​ട്ടേ​ക്ക് പാ​ല​ക്കാ​ട് പോ​കാ​തെ ചേ​ല​ക്ക​ര, തി​രു​വി​ല്വാ​മ​ല, പ​ത്തി​രി​പ്പാ​ല, ​േകാ​ങ്ങാ​ട്, ടി​പ്പു സു​ൽ​ത്താ​ൻ റോ​ഡ് വ​ഴി സ​ർ​വി​സ് ന​ട​ത്തി​യി​രു​ന്ന ബ​സു​ക​ളാ​ണ് പി​ൻ​വ​ലി​ച്ച​ത്. നി​ല​വി​ൽ മ​ണ്ണാ​ർ​ക്കാ​ട്ടേ​ക്ക് ഈ ​റൂ​ട്ടാ​ണ് എ​ളു​പ്പ​മാ​ർ​ഗ​മെ​ന്നി​രി​ക്കെ വ​ട​ക്കാ​ഞ്ചേ​രി, ആ​ല​ത്തൂ​ർ, കു​ഴ​ൽ​മ​ന്ദം, പാ​ല​ക്കാ​ട് വ​ഴി ചു​റ്റി​യാ​ണ് ബ​സു​ക​ൾ സ​ർ​വി​സ് ന​ട​ത്തു​ന്ന​ത്. 23 കി​ലോ​മീ​റ്റ​ർ അ​ധി​കം സ​ഞ്ച​രി​ക്കേ​ണ്ടി​വ​രു​ന്നു. സ​ർ​വി​സ് പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യു.​ആ​ർ. പ്ര​ദീ​പ് എം.​എ​ൽ.​എ​യു​ടെ​നേ​തൃ​ത്വ​ത്തി​ൽ ഗ​താ​ഗ​ത മ​ന്ത്രി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ സ​മീ​പി​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. അ​ട്ട​പ്പാ​ടി മേ​ഖ​ല​യി​ൽ​നി​ന്ന് തെ​ക്ക​ൻ ജി​ല്ല​ക​ളി​ലേ​ക്ക് സ​ർ​വി​സ് സ​ർ​വി​സ് വേ​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​ന്ന​യി​ച്ചു.

ചേ​ല​ക്ക​ര, തി​രു​വി​ല്വാ​മ​ല, പ​ത്തി​രി​പ്പാ​ല, ​േകാ​ങ്ങാ​ട് വ​ഴി മ​ണ്ണാ​ർ​ക്കാ​ട് ഭാ​ഗ​ത്തേ​ക്ക് കൂ​ടു​ത​ൽ സ​ർ​വി​സ് ആ​രം​ഭി​ക്ക​ണ​മെ​ന്ന് കെ.​എ​സ്.​ആ​ർ.​ടി.​സി യാ​ത്ര​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​യും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

Tags:    
News Summary - Service via Thiruvilvamala not starting; KSRTC is harassing passengers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.