തൃശൂർ: കൂഴൂർ പഞ്ചായത്തിലെ പനമ്പിള്ളി ഗോവിന്ദ മേനോൻ റോഡ് 2021-22 പദ്ധതിയിൽ ഉൾപ്പെടുത്തി പുനരുദ്ധാരണം നടത്തുന്ന പ്രവൃത്തി സമയപരിധി കഴിഞ്ഞിട്ടും പൂർത്തിയാകാത്ത കരാറുകാരൻ റെജിമോനെതിരെ നിയമ നടപടി സ്വീകരിക്കാനും സർക്കാറിന് വന്ന നഷ്ടം കരാറുകാരനിൽനിന്ന് ഈടാക്കാനും ജില്ല പഞ്ചായത്ത് യോഗം തീരുമാനിച്ചു.
റോഡിന്റെ പുനരുദ്ധാരണത്തിന് 235.36 ലക്ഷം രൂപയുടെ ഭരണാനുമതി 2021 ഒക്ടോബർ നാലിന് ലഭ്യമാകുകയും പിന്നീട് ടെൻഡർ നടപടി പൂർത്തിയാക്കുകയും ചെയ്തു. റെജിമോൻ 2022 ഏപ്രിൽ 13ന് കരാർ ഒപ്പുവെച്ചു. കരാർ പ്രകാരം ഒമ്പത് മാസത്തിനകം ആകെ പ്രവൃത്തിയുടെ 75 ശതമാനം പൂർത്തിയാക്കണം. എന്നാൽ, 18 ശതമാനം മാത്രമാണ് ചെയ്തത്. ഈ സാഹചര്യത്തിലാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.