സിൽവർസ്റ്റോമിൽ റീൽസ് മൽസരം

തൃശൂ​ർ: അതിര​പ്പി​ള്ളി സിൽവർ സ്റ്റോം വാ​ട്ട​ർ തീം​പാർക്കി​ന്റെ മായക്കാ​ഴ്ച​ക​ൾ റീൽസ് ആക്കാ​മോ? ഹിറ്റാ​യാൽ സുഹൃ​ത്തി​നൊ​പ്പം വിയ​റ്റ്നാ​മി​ലേക്ക് യാത്ര പോ​കാം. സിൽവർ​സ്റ്റോ​മി​ലെ​ത്തു​ന്ന അതിഥി​ക​ൾക്കാ​ണ് അവസരം.

ആ​ദ്യം ചെ​യ്യേ​ണ്ട​ത് bookings.silverstorm.in എന്ന ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ലൂ​ടെ 10 ശതമാനം ഓഫറിൽ ടി​ക്ക​റ്റ് ബുക്ക് ചെയ്യുക. സിൽവർ​സ്റ്റോം, സ്നോ സ്റ്റോം,സിൽവർ​സ്റ്റോം റി​സോ​ർട്ട് എ​ന്നി​വിടങ്ങൾ സന്ദർശിച്ച് റീൽ ഉണ്ടാക്കാം. സോ​ഷ്യൽ മീഡിയയിൽ മൂന്നു സുഹൃ​ത്തു​ക്ക​ളെ മെ​ൻഷൻ ചെ​യ്ത് റീൽ ഷെ​യർ ചെ​യ്യു​ക. കൂടുതൽ കാഴ്ചക്കാ​രും ലൈ​ക്കും കിട്ടു​ന്ന ആളു​ക​ളെ മാന​ദ​ണ്ഡ​ങ്ങളുടെ അടി​സ്ഥാ​ന​ത്തി​ൽ തിരഞ്ഞെടു​ക്കും.

ഒ​ന്നാം​സ്ഥാ​നം നേ​ടുന്നയാൾക്ക് ഒരു സുഹൃ​ത്തി​നൊ​പ്പം വിയറ്റ്നാ​മി​ലേക്ക് യാത്ര പോ​കാ​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വർ പ​ത്രക്കു​റി​പ്പി​ൽ അറിയിച്ചു. ര​ണ്ടാം​സമ്മാ​നം നേ​ടുന്ന രണ്ടു പേർക്ക് ‘മ​ഞ്ഞു​മ്മ​ൽ ബോ​യ്സ്’ ചി​ത്രീ​ക​രി​ച്ച കൊടൈക്കനാലിലെ ഗുണ കേ​വ്സി​ലേക്ക് സുഹൃ​ത്തി​നൊ​പ്പം യാത്ര ചെ​യ്യാം.

മൂ​ന്നാം​സ്ഥാ​നം മൂ​ന്നു പേർക്ക് അതിര​പ്പി​ള്ളി സിൽവർ​സ്റ്റോം റിസോ​ർട്ടി​ൽ ഒരു രാ​ത്രി താമസം. പ​രീ​ക്ഷ​ച്ചൂ​ടിൽ നി​ന്ന് വേനൽച്ചൂടിലേക്ക് എത്തി​യ 10, പ്ല​സ് വൺ, പ്ല​സ് ടു വി​ദ്യാ​ർഥി​ക​ൾക്ക് സിൽവർസ്റ്റോം വാ​ട്ട​ർ തീം​പാർ​ക്കും സ്നോ പാർ​ക്കും 50 ശതമാനം ഡി​സ്കൗ​ണ്ടി​ൽ സന്ദർശി​ക്കാം.

കൂ​ടെ വരുന്ന ര​ക്ഷി​താ​ക്ക​ൾ,കൂട്ടു​കാർ എ​ന്നി​വർക്ക് 15 ശതമാനം ഡി​സ്കൗ​ണ്ടും നേ​ടാം. അധ്യാ​പ​ക​ർക്കു​മുണ്ട് 50 ശതമാനം ഡി​സ്കൗ​ണ്ട്.

Tags:    
News Summary - Reels competion at Silverstorm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.