ഓണാഘോഷം ലളിതമാക്കി ജീവകാരുണ്യത്തിന് തുക നൽകി ചുമട്ടുതൊഴിലാളികൾ

വരവൂർ: ഒരുദിവസത്തെ വേതനം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സംഭാവന ചെയ്ത് ചുമട്ടുതൊഴിലാളികൾ മാതൃകയായി. വരവൂർ വളവ് സി.ഐ.ടി.യു യൂനിറ്റിലെ തൊഴിലാളികളാണ് ഓണാഘോഷം ലളിതമാക്കി വേതനം വിതരണം ചെയ്തത്. വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയനാകുന്ന വരവൂർ ശങ്കരത്ത് കോളനിയിലെ കുട്ടനും മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയനാകുന്ന വരവൂർ മസ്താൻ പള്ളിയുടെ പരിസരത്ത് വാടകക്ക് താമസിക്കുന്ന ഷഫീക്കിന്‍റെ മകൻ ഹാഷിമിനുമാണ് തൊഴിലാളികൾ തുക വിതരണം ചെയ്തത്.

സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം കെ.വി. നഫീസ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു യൂനിറ്റ് പ്രസിഡന്‍റ് യു.ബി. കണ്ണൻ അധ്യക്ഷത വഹിച്ചു. സി.പി.എം ചേലക്കര ഏരിയ കമ്മിറ്റി അംഗം കെ.കെ. ബാബു, വരവൂർ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. സുനിത, കെ.എ. നൗഫൽ, ജിഷ വിജയകുമാർ, ടി.സി. രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. യൂനിറ്റ് സെക്രട്ടറി എം.എൻ. ഇബ്രാഹിം സ്വാഗതവും കെ.എ. ഷറഫുദ്ദീൻ നന്ദിയും പറഞ്ഞു.

Tags:    
News Summary - Porters made Onam celebration simple and gave money to charity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.