കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ജില്ലതല പട്ടയ വിതരണം ഓൺലൈനിലൂടെ

മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയുന്നു

അർഹരായ മുഴുവൻ പേർക്കും ഭൂമിയുടെ ഉടമാവകാശം –മന്ത്രി

തൃശൂർ: അർഹരായ മുഴുവൻ ആളുകൾക്കും ഭൂമിയുടെ ഉടമാവകാശം നൽകുകയാണ്​ സർക്കാറിെൻറ പ്രഖ്യാപിത ലക്ഷ്യമെന്ന്​ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ. ജില്ലയിലെ പട്ടയ വിതരണം ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി. ജില്ലയിൽ ഈ സർക്കാർ വന്ന ശേഷം നേര​േത്ത 31,518 പേർക്ക് കൈവശഭൂമിയുടെ രേഖ നൽകി.

ഇപ്പോൾ 5,136 പേർക്കാണ്​ നൽകുന്നത്​. സംസ്ഥാനത്ത് രണ്ടുലക്ഷം പേർക്കെങ്കിലും പട്ടയം നൽകുകയാണ്​ ലക്ഷ്യം. ഏകദേശം 1.55 ലക്ഷം പേർക്ക് നൽകിക്കഴിഞ്ഞു. അവശേഷിക്കുന്ന 45,000 പേർക്കുള്ള പട്ടയങ്ങൾ ജില്ലകളിൽ വിവിധ ഘട്ടങ്ങളിലായി എത്തിനിൽക്കുന്നു.

വനഭൂമി പട്ടയം ലഭ്യമാക്കുന്നതി​െൻറ പ്രവർത്തനം സങ്കീർണമായിരുന്നു. കലക്​ടറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ കൂട്ടായി പരിശ്രമിച്ചു. കഴിഞ്ഞകാലങ്ങളിൽ നൽകിയ പട്ടയങ്ങൾ നിയമാനുസൃതമല്ലാത്തതി​െൻറ പ്രശ്​നങ്ങൾ വിവിധ ജില്ലകളിലുണ്ട്​. ഇവിടെ വനം വകുപ്പുമായി ചേർന്നുള്ള നടപടിക്രമങ്ങൾ ഓരോന്നും പൂർത്തിയാക്കി നിയമ പരിരക്ഷ ഉറപ്പാക്കിയാണ് വനഭൂമി പട്ടയങ്ങൾ നൽകുന്നത്. ഇനിയും അവശേഷിക്കുന്ന ആയിരക്കണക്കിന് പേർക്ക് പട്ടയം നൽകുമെന്നും മന്ത്രി പറഞ്ഞു.

ജില്ല ആസൂത്രണ സമിതി ഹാളിൽ നടന്ന ചടങ്ങിൽ മന്ത്രിമാരായ എ.സി. മൊയ്​തീൻ, വി.എസ്. സുനിൽകുമാർ, ചീഫ് വിപ്പ് കെ. രാജൻ എന്നിവർ പട്ടയ വിതരണം നിർവഹിച്ചു.മന്ത്രി സുനിൽകുമാർ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ മേരി തോമസ് സംസാരിച്ചു. പട്ടയം തയാറാക്കാൻ നേതൃത്വം നൽകിയ എൽ.എ തഹസിൽദാർ സന്ധ്യാദേവി, സർവേ ഡെപ്യൂട്ടി ഡയറക്ടർ പി.കെ. നളിനി, ലാൻഡ് അക്വിസിഷൻ, സർവേ എന്നിവയിലെ ഉദ്യോഗസ്ഥർ എന്നിവരെ ആദരിച്ചു. കലക്​ടർ എസ്. ഷാനവാസ് സ്വാഗതവും സബ് കലക്​ടർ അഫ്​സാന പർവീൺ നന്ദിയും പറഞ്ഞു. എ.ഡി.എം റെജി പി. ജോസഫ് സംബന്ധിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.