പാലിയേക്കര ടോൾ പ്ലാസ നിർത്തലാക്കണം -എം.എൽ.എ

ആമ്പല്ലൂർ: പാലിയേക്കര ടോൾ പ്ലാസയുടെ പ്രവർത്തനം അവസാനിപ്പിക്കാൻ സർക്കാർ നടപടി കൈക്കൊള്ളണമെന്ന് നിയമസഭയിൽ കെ.കെ. രാമചന്ദ്രൻ എം.എൽ.എയുടെ സബ്മിഷൻ. ദേശീയപാതകളിൽ 60 കിലോമീറ്ററിനുള്ളിൽ ഒന്നിലേറെ ടോൾ പ്ലാസകൾ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന്​ കേന്ദ്ര സർക്കാറിന്‍റെ പ്രഖ്യാപനമുണ്ടായിട്ടും നടപ്പാക്കാത്ത സാഹചര്യത്തിലാണ് എം.എൽ.എ വിഷയം ഉന്നയിച്ചത്.

മണ്ണുത്തി-വടക്കഞ്ചേരി പാതയിൽ പന്നിയങ്കരയിൽ ആരംഭിച്ച പുതിയ ടോൾ പ്ലാസയിലേക്ക് പാലിയേക്കരയിൽനിന്ന് 30 കിലോമീറ്റർ മാത്രമാണുള്ളത്. 15 വർഷമായി പാലിയേക്കരയിൽ ടോൾ പ്ലാസ പ്രവർത്തിക്കുന്നു. മണ്ണുത്തി-അങ്കമാലി ഭാഗത്ത് ദേശീയപാത അതോറിറ്റി കരാർ പ്രകാരമുള്ള മുഴുവൻ പണികളും പൂർത്തിയാക്കണമെന്നും പുതിയ സംവിധാനങ്ങൾ നടപ്പാക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.

Tags:    
News Summary - Paliyekara toll plaza should be stopped - MLA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.