PACKAGE നനഞ്ഞ്​ വിഷു പടക്കവിപണി

നനഞ്ഞ്​ പടക്കവിപണി​ ശിവകാശിയിൽനിന്നുള്ള വരവ്​ കുറഞ്ഞു തൃശൂർ: കോവിഡ്​ നിയന്ത്രണങ്ങളൊഴിഞ്ഞെങ്കിലും പടക്ക വിൽപന ശാലകൾ ഉണർന്നില്ല. വിഷുവിന്​ പതിവ്​ തിരക്ക്​ അനുഭവപ്പെടുന്നില്ലെന്ന്​ വ്യാപാരികൾ പറയുന്നു. പ്രാദേശികമായി സൊസൈറ്റികൾ മുഖേനയും മറ്റും വിൽപന ശാലകൾ കൂടിയിട്ടുണ്ട്​. അതിനാൽ കൂടുതൽ പേരും നഗരത്തിലെത്തുന്നില്ല. കേന്ദ്ര എക്സ്​േപ്ലാസീവ്​ നിയമപ്രകാരമുള്ള പരിശോധന കർശനമായതോടെ ശിവകാശിയിൽനിന്നുള്ള പടക്കവരവ്​ കുറഞ്ഞതും​ വിപണിയിൽ നിരാശ പടർത്തിയിട്ടുണ്ട്​. പുക കൂടുതലായി വരുന്ന പടക്ക സാമഗ്രികളുടെ നിർമാണം ശിവകാശിയിൽ നടക്കുന്നില്ല. കർശന പരിശോധനയാണ്​ നിർമാണ ശാലകളിൽ അധികൃതർ നടത്തുന്നത്​. ഇതിനാൽ പഴയ സ്​റ്റോക്കുകൾ വിറ്റഴിക്കാൻ ശ്രമം നടക്കുന്നുവെന്നല്ലാതെ ആവശ്യപ്പെടുന്ന സ്​റ്റോക്ക്​ നൽകാൻ നിർമാണശാലകൾക്കാകുന്നില്ലെന്ന്​ 1973 മുതൽ ശിവകാശിയിൽനിന്ന്​ പടക്ക സാമഗ്രികളെടുത്ത്​ വിൽക്കുന്ന തൃശൂർ ഡിസ്​​ട്രിക്ട്​ ഫയർവർക്സ്​ പ്രൊഡ്യൂസേഴ്​സ്​ കോഓപറേറ്റിവ്​ സൊസൈറ്റി അധികൃതർ പറയുന്നു. പ്രാദേശികമായി നിർമിക്കുന്ന പടക്ക സാമഗ്രികൾക്ക്​ വൻ ഡിമാൻഡാണ്​. അനധികൃതമായി പടക്ക സാമഗ്രികൾ നിർമിക്കുന്ന പ്രാദേശിക ഉൽപാദന ശാലകൾക്ക്​ ഇതിനാൽ വൻ കൊയ്ത്താണെന്നും പറയപ്പെടുന്നു​. വിലയിൽ കുതിപ്പ്​ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്​ പടക്ക വിപണിയിൽ 10-15 ശതമാനം വിലയേറി. തമിഴ്​നാട്ടിൽനിന്നുള്ള വരവ്​ കുറഞ്ഞതും അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റവുമാണ്​ കാരണമെന്ന്​ പടക്ക നിർമാതാക്കൾ പറയുന്നു. ക്രിസ്​മസ്​ ട്രീ പോലെ കത്തിനിൽക്കുന്ന പടക്കം വിപണിയിലെ മിന്നുംതാരമാണ്​. മേശപ്പൂവ്​ വലിയ ശബ്​ദത്തോടുകൂടി വിരിയുന്ന ബാഗ്​ പൈപ്പറിനും​ വൻ ഡിമാൻഡുണ്ട്​. 12 ഷോട്ടിന്‍റെ അമിട്ടിന്​ വില 225 രൂപയാണ്​. കഴിഞ്ഞ വർഷം ഇത്​​ 200 ആയിരുന്നു. അഞ്ച്​ കളറുകളിലായി വിരിയുന്ന മേശപ്പൂവിന്‍റെ പാക്കറ്റിന്​​ 150 രൂപ നൽകണം. 60 മുതൽ 240 രൂപ വരെ വിലയുള്ള മേശപ്പൂവുകളുണ്ട്​. തലച്ചക്രം ഒന്നിന്​ 10 രൂപയും പാക്കറ്റിന്​ 100 രൂപയുമാണ്​. 90 മുതൽ 160 രൂപ വരെയുള്ള 10 തലച്ചക്രങ്ങളടങ്ങുന്ന പാക്കറ്റുകളുണ്ട്​. 70 രൂപയുടെ ഫയൽ പെൻസിൽ വിൽപന ഏറെയുള്ള ഐറ്റമായി മാറിയിട്ടുണ്ട്​. മാലപ്പടക്കത്തിന്​ 30, 40 രൂപയായി വില കൂടിയിട്ടുണ്ട്​. കഴിഞ്ഞവർഷം ഇത്​ 28, 30 രൂപയായിരുന്നു. എന്നിട്ടും ആവശ്യ​ത്തിന്​ ലഭിക്കുന്നില്ല​. 5000 മാലപ്പടക്കം ഓർഡർ ചെയ്തിട്ടും 2500 എണ്ണമാണ്​ ലഭിച്ചതെന്ന്​ തൃശൂർ ഡിസ്​ട്രിക്ട്​ ഫയർവർക്സ്​ പ്രൊഡ്യൂസേഴ്​സ്​ കോ ഓപറേറ്റിവ്​ സൊസൈറ്റി അധികൃതർ പറയുന്നു. jn tue 02 തൃശ്ശൂരിലെ പടക്കകട

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-18 06:10 GMT