മാധ്യമം ഹെൽത്ത് കെയറിലേക്ക് പെരുമ്പിലാവ് അൻസാർ വിദ്യാർഥികൾ സമാഹരിച്ച തുക കൈമാറുന്നു
Posted On
date_range Updated On
date_range മാധ്യമം ഹെൽത്ത് കെയറിലേക്ക് അൻസാർ ഹെവൻസ് വിദ്യാർഥികളുടെ കൈത്താങ്ങ്
പെരുമ്പിലാവ്: സമൂഹത്തിൽ മാരകരോഗങ്ങളാൽ കഷ്ടപ്പെടുന്നവർക്ക് സാന്ത്വനമേകാൻ മാധ്യമം പത്രം തുടക്കം കുറിച്ച ഹെൽത്ത് കെയർ പദ്ധതിയിലേക്ക് അൻസാർ ഹെവൻസ് വിദ്യാർഥികളുടെ കൈത്താങ്ങ്.
വിദ്യാർഥികൾ സമാഹരിച്ച തുക അൻസാർ വാല്യൂ എജുക്കേഷൻ ഡയറക്ടർ ഇ.എം. മുഹമ്മദ് അമീൻ, അൻസാർ ഹെവൻസ് പ്രിൻസിപ്പൽ സുമയ്യ അബ്ദുൽ റഷീദ് എന്നിവരിൽനിന്ന് മാധ്യമം ഹെൽത്ത് കെയർ എക്സിക്യൂട്ടിവ് അംഗം ടി.എം. കുഞ്ഞുമുഹമ്മദ്, മാധ്യമം ഏരിയ കോഓഡിനേറ്റർ എം.എ. കമറുദ്ദീൻ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. അധ്യാപകരായ താഹിറ നൗഷാദ്, ഷംന ഷംനാജ് എന്നിവർ പങ്കെടുത്തു. ഏറ്റവും കൂടുതൽ തുക ശേഖരിച്ച വിദ്യാർഥികളായ ഇസിൻ സാദ്, അഫ്നാൻ മുനീർ, മുഹമ്മദ് ഹനാൻ എന്നിവർക്ക് ഹെൽത്ത് കെയറിന്‍റെ ഉപഹാരം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.