സനൽ, മുബഷിർ
തൃശൂർ: ഓപറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ ബംഗളൂരുവിൽനിന്ന് എത്തിച്ച 36.65 കിലോഗ്രാം കഞ്ചാവുമായി കുന്നംകുളം ചൊവ്വന്നൂർ മാന്തോപ്പ് സ്വദേശി സനൽ (24), മലപ്പുറം നന്നംമുക്ക് പള്ളിക്കര സ്വദേശി മുബഷിർ (25) എന്നിവർ പിടിയിലായി.
കുന്നംകുളം പൊലീസും ഡാൻസാഫ് സ്ക്വാഡും ചേർന്നാണ് പ്രതികളെ പിടികൂടിയത്. ബുധനാഴ്ച പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം. പൊലീസിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പെരുമ്പിലാവിൽ പ്രതികളുടെ വാഹനം നിർത്താൻ ശ്രമിച്ചു. എന്നാൽ, പൊലീസിനെ കണ്ട പ്രതികൾ വാഹനം ഉദ്യോഗസ്ഥരുടെ ഇടയിലേക്ക് ഓടിച്ചുകയറ്റുകയും ജില്ല ലഹരി വിരുദ്ധ സ്ക്വാഡ് സബ് ഇൻസ്പെക്ടർ രാകേഷിന്റെ വാഹനത്തിൽ ഇടിപ്പിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയുമായിരുന്നു. തുടർന്ന് പൊലീസ് പ്രതികളുടെ വാഹനം പിന്തുടർന്ന് തടഞ്ഞ് സാഹസികമായി പ്രതികളെ കീഴ്പ്പെടുത്തുകയായിരുന്നു.
ചാക്കിൽ കെട്ടിയനിലയിലാണ് 36 കിലോ വരുന്ന കഞ്ചാവ് കണ്ടെത്തിയത്. പിടിയിലായ സനൽ കുന്നംകുളം സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ട കുറ്റവാളിയാണെന്ന് പോലീസ് വ്യക്തമാക്കി. മുമ്പും സമാന കേസുകളിൽ പിടിയിലായ പ്രതികളെ ഡാൻസാഫ് സംഘം നിരീക്ഷിച്ചുവരികയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.