തൃശൂര്‍: ജില്ലയിൽ വീണ്ടും ഓണ്‍ലൈന്‍ ടാസ്ക് തട്ടിപ്പ്. തൃശൂര്‍ സ്വദേശിനിയില്‍നിന്ന് തട്ടിയത് 17.18 ലക്ഷം രൂപ. സംഭവവുമായി ബന്ധപ്പെട്ട് രാജസ്ഥാന് സ്വദേശി അറസ്റ്റിലായി. കൗശല്‍ മര്‍മത്താണ്(32) അറസ്റ്റിലായത്. തട്ടിപ്പിലെ ഒരുകണ്ണിമാത്രമാണ് ഇയാളെന്നും വിവിധ ഏജന്‍സികള്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍ മാത്രമേ മുഴുവൻ പ്രതികെളയും കണ്ടെത്താനാകൂവെന്നും പൊലീസ് അറിയിച്ചു. ഇത്തരം തട്ടിപ്പുകളുടെ കേന്ദ്രം പലപ്പോഴും ചൈനപോലുള്ള രാജ്യങ്ങളാെണന്ന് നേരേത്ത പൊലീസ് കണ്ടെത്തിയിരുന്നു.
ഓണ്‍ലൈന്‍ ടാസ്കുകള് വഴി ദിവസവും 10,000 രൂപ സമ്പാദിക്കാമെന്ന് മോഹിപ്പിച്ചാണ് സ്ത്രീയില്‍നിന്ന് പണം തട്ടിയത്. നിക്ഷേപിക്കുന്നതിന്റെ ഇരട്ടിപ്പണം അക്കൗണ്ടിലെത്തുന്നതായി വ്യാജരേഖകള്‍ ഉണ്ടാക്കുകയും ചെയ്തു. തുക ലഭിക്കുന്നുവെന്ന് പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ഇവരെ വിശ്വസിപ്പിക്കുകയായിരുന്നു. പേക്ഷ തുക പിന്‍വലിക്കാന്‍ സാധിച്ചില്ല. ഒന്നും രണ്ടും ലക്ഷങ്ങളാണ് ഓരോതവണ ഇവര്‍ കൈമാറിയത്. ഇത്തരത്തില്‍ പത്തിലേറെ തവണ പണം കൈമാറി. ടാസ്ക് എന്നപേരില്‍ ചെറിയ ജോലികളാണ് നല്‍കിയിരുന്നത്. യൂട്യൂബ് ലിങ്കുകള്‍ക്ക് ലൈക്ക് നല്‍കുക, ഗൂഗിള്‍മാപ്പിലെ പ്രത്യേക സ്ഥാപനങ്ങളുടെ ലൊക്കേഷന്‍ സ്റ്റാര്‍ റിവ്യൂ നല്‍കുക തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. ഇത്തരത്തില്‍ ലൈക്ക് നല്‍കേണ്ടതും റിവ്യൂ നല്കേണ്ടതുമായ വസ്തുക്കള്‍ വാട്സ്ആപ് വഴി അയച്ചുതരുകയാണ് ചെയ്യുന്നത്. സമൂഹമാധ്യമങ്ങള്‍ വഴിയാണ് തട്ടിപ്പുകാര്‍ ഇരയെ കണ്ടെത്തുന്നത്. േമയ് 19നാണ് ഇതുസംബന്ധിച്ച് സിറ്റി പൊലീസ് കമീഷണര്‍ക്ക് പരാതി നല്‍കിയത്. അറസ്റ്റിലായ രാജസ്ഥാന് സ്വദേശി സ്വന്തം പേരിലുള്ള അക്കൗണ്ടുതന്നെയാണ് തട്ടിപ്പിന് ഉപയോഗിച്ചിരുന്നത്. ഇത് പൊലീസിന്റെ ജോലി എളുപ്പമാക്കി.
രണ്ട് മൊബൈല്‍ ഫോണുകള്‍, നാല് എ.ടി.എം കാര്‍ഡ്, രണ്ട് െക്രഡിറ്റ് കാര്‍ഡുകള്‍, രണ്ട് ആധാര്‍കാര്‍ഡ്, ഒരു പാന്‍കാര്‍ഡ്, 11 ബാങ്ക് ചെക്ക്ബുക്കുകള്‍, മൂന്ന് സീലുകള്‍ തുടങ്ങിയവ പ്രതിയില്‍നിന്ന് കണ്ടെടുത്തു. സൈബര്‍ ക്രൈം ഇന്‍സ്പെക്ടര്‍ വി.എസ്. സുധീഷ് കുമാര്‍, എസ്.ഐ ഫൈസല്‍, സീനിയര്‍ സി.പി.ഒ വിനോദ് ശങ്കര്‍, സി.പി.ഒമാരായ അനൂപ്, അനീഷ് എന്നിവരടങ്ങിയ സംഘമാണ് രാജസ്ഥാനിലെത്തി പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.