ലോക കപ്പിൽ ഓരോ ഗോളിനും ഓരോ മരം; ഇ​രി​ങ്ങാ​ല​ക്കു​ട​യു​ടെ സ്വ​ന്തം പ്ലാ​വ​ച്ച​ന്‍

ഇ​രി​ങ്ങാ​ല​ക്കു​ട: ഇ​ത്ത​വ​ണ ലോക ക​പ്പ് ആ​വേ​ശത്തി​ര​യി​ല്‍ ഓ​രോ ഗോ​ളു​ക​ള്‍ പി​റ​ക്കു​മ്പോ​ഴും ഇ​ങ്ങ് ഇ​രി​ങ്ങാ​ല​ക്കു​ട​യി​ല്‍ ഓ​രോ ഫ​ല​വൃ​ക്ഷ തൈ​ക​ള്‍ ന​ടാ​നൊ​രു​ങ്ങു​ക​യാ​ണ് ഇ​രി​ങ്ങാ​ല​ക്കു​ട​യു​ടെ സ്വ​ന്തം പ്ലാ​വ​ച്ച​ന്‍ എ​ന്ന​റി​യ​പ്പെ​ടു​ന്ന ഫാ. ​ജോ​യ് പീ​നി​ക്ക പ​റ​മ്പി​ല്‍. ഡെ​ന​ന്‍ റെ​ഡ് ജാ​ക്ക് ഫ്രൂ​ട്ട് എ​ന്ന ഇ​നം ചു​വ​ന്ന ചു​ള​യു​ള്ള ച​ക്ക​യു​ണ്ടാ​കു​ന്ന പ്ലാ​വി​ന്റെ തൈ​ക​ള്‍ ആ​യി​രം എ​ണ്ണ​വും കൊ​ള​മ്പ് മാ​വി​ന്റെ തൈ​ക​ള്‍ ആ​യി​രം എ​ണ്ണ​വും ഫാ. ​ജോ​യ് ക്രൈ​സ്റ്റ് ആ​ശ്ര​മ ദേ​വാ​ല​യ പ​രി​സ​ര​ത്താ​യി ലോ​ക​ക​പ്പ് ക​ളി​ക്കു​ന്ന വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ പ​താ​ക​ക​ള്‍ സ​ഹി​തം ഒ​രു​ക്കിക്കഴി​ഞ്ഞു. 2010 ലെ ​ഫു​ട്ബാ​ള്‍ ലോ​ക​ക​പ്പ് മു​ത​ല്‍ ആ​രം​ഭി​ച്ച​താ​ണ് ഫാ. ​ജോ​യ് പീ​നി​ക്ക പ​റ​മ്പി​ലി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഒ​രു ഗോ​ള്‍ ഒ​രു മ​രം പ​ദ്ധ​തി.

ഫു​ട്ബാ​ള്‍ ലോ​ക​ക​പ്പ് ന​ട​ക്കു​മ്പോ​ള്‍ കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ ഫ്ല​ക്‌​സ് അ​ടി​ക്കാ​നാ​യി ചി​ല​വി​ടു​മ്പോ​ള്‍ കാ​യി​ക അ​ധ്യാ​പ​ക​ന്‍ കൂ​ടി​യാ​യ ഫാ. ​ജോ​യ് മാ​റി ചി​ന്തി​ക്കു​ക​യാ​യി​രു​ന്നു. ഗോ​ള​ടി​ക്കു​ന്ന ക​ളി​ക്കാ​രു​ടെ പേ​രി​ല്‍ ഓ​രോ മ​ര​ങ്ങ​ള്‍ ന​ടു​ക എ​ന്ന പ​ദ്ധ​തി​ക്കാ​ണ് അ​ദ്ദേ​ഹം രൂ​പം ന​ല്‍കി​യ​ത്. ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ല്‍ ന​ട​ന്ന ലോ​ക​ക​പ്പി​ല്‍ 146 ഗോ​ളു​ക​ള്‍ പി​റ​ന്ന​പ്പോ​ള്‍ ഒ​രു ഗോ​ളി​ന് 10 മ​രം എ​ന്ന നി​ല​യി​ല്‍ 1500 ഓ​ളം മ​ര​ങ്ങ​ളാ​ണ് ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലെ എ​ന്‍.​എ​സ്.​എ​സ്, എ​ന്‍.​സി.​സി സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​ദ്ദേ​ഹം ന​ട്ട​ത്. 2014 ൽ ​അ​ന്യം​നി​ന്ന് പോ​കു​ന്ന നാ​ട്ടു​മാ​വു​ക​ളെ സം​ര​ക്ഷി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ബ്ര​സീ​ലി​ല്‍ ന​ട​ന്ന ലോ​ക​ക​പ്പി​ല്‍ 480 ഓ​ളം മാ​വി​ന്‍ തൈ​ക​ളാ​ണ് ന​ട്ടു​പി​ടി​പ്പി​ച്ച​ത്. 2018 ലെ ​റ​ഷ്യ​ന്‍ ലോ​ക ക​പ്പി​ന്റെ ഭാ​ഗ​മാ​യി പി​റ​ന്ന 169 ഗോ​ളു​ക​ളു​ടെ ഓ​ര്‍മ​ക്കാ​യി 1600 ഓ​ളം മാ​വു​ക​ളും 2022 ലെ ​ഖ​ത്ത​ര്‍ ലോ​ക ക​പ്പി​ന്റെ ഭാ​ഗ​മാ​യി 172 ഗോ​ളു​ക​ള്‍ പി​റ​ന്ന​പ്പോ​ള്‍ 250 ഓ​ളം വി​യ​റ്റ്‌​നാം പ്ലാ​വി​ന്‍ തൈ​ക​ളു​മാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. മാ​വ​ച്ച​ന്‍, പ്ലാ​വ​ച്ച​ന്‍ തു​ട​ങ്ങി​യ പേ​രു​ക​ളി​ല്‍ അ​റി​യ​പ്പെ​ടു​ന്ന ജോ​യ് പീ​നി​ക്ക പ​റ​മ്പി​ല്‍ ഇ​തി​ന​കം 28000 ത്തോ​ളം മ​ര​ങ്ങ​ള്‍ ന​ട്ടു​ക​ഴി​ഞ്ഞു.

Tags:    
News Summary - One tree for every goal in the World Cup; Iringalakudda's own plavachan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.