തളിക്കുളം പത്താംകല്ലിൽ ഓയിൽ മിൽ കത്തിനശിച്ചു; 25 ലക്ഷത്തിന്റെ നഷ്ടം

ത​ളി​ക്കു​ളം: പ​ത്താം​ക​ല്ലി​ൽ ഓ​യി​ൽ ഫ്ല​വ​ർ മി​ൽ ക​ത്തി​ന​ശി​ച്ചു. പ​ള്ളി​ക്ക് വ​ട​ക്ക് പ​ടി​ഞ്ഞാ​റു​ള്ള റോ​ഡ​രി​കി​ലെ സാ​ലി ഓ​യി​ൽ മി​ല്ലാ​ണ് വ്യാ​ഴാ​ഴ്ച രാ​വി​ലെ 7.30ഓ​ടെ ക​ത്തി​ന​ശി​ച്ച​ത്. രാ​വി​ലെ തു​റ​ക്കാ​നാ​യി ഒ​രു​ങ്ങു​മ്പോ​ൾ സ​മീ​പം താ​മ​സി​ക്കു​ന്ന ഉ​ട​മ മു​ഹ​മ്മ​ദ് സാ​ലി​യാ​ണ് തീ ​ഉ​യ​രു​ന്ന​ത് ക​ണ്ട​ത്. അ​യ​ൽ​വാ​സി​ക​ളെ വി​ളി​ച്ചു​കൂ​ട്ടി തീ ​അ​ണ​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും വൈ​ദ്യു​തി ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ മോ​ട്ടോ​ർ പ​മ്പ് ചെ​യ്യാ​നാ​യി​ല്ല. തു​ട​ർ​ന്ന് ടാ​പ്പി​ൽ​നി​ന്ന് വെ​ള്ളം ഉ​പ​യോ​ഗി​ച്ച് കെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും തീ ​ആ​ളി​പ്പ​ട​രു​ക​യാ​യി​രു​ന്നു. സ്ഥാ​പ​ന​ത്തി​ന്റെ ഗ്ലാ​സു​ക​ൾ പൊ​ട്ടി​ത്തെ​റി​ച്ച​തും സ്ഥി​തി വ​ഷ​ളാ​ക്കി.

നാ​ട്ടി​ക​യി​ൽ​നി​ന്ന് അ​ഗ്നി​ര​ക്ഷാ​സേ​ന​യു​ടെ ര​ണ്ട് യൂ​നി​റ്റ് എ​ത്തി വെ​ള്ളം പ​മ്പ് ചെ​യ്താ​ണ് 8.15ഓ​ടെ തീ ​പൂ​ർ​ണ​മാ​യി അ​ണ​ച്ച​ത്. ക​ട​ക്കു​ള്ളി​ലെ പാ​ച​ക​വാ​ത​ക സി​ലി​ണ്ട​ർ ഊ​രി​യെ​ടു​ത്ത് പു​റ​ത്തേ​ക്ക് ഇ​ട്ട​തി​നാ​ൽ വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യി. മി​ല്ലി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന വെ​ളി​ച്ചെ​ണ്ണ, കൊ​പ്ര, നാ​ളി​കേ​രം, മ​ല്ലി, മു​ള​ക്, വി​ൽ​പ​ന​ക്ക് പാ​യ്ക്ക് ചെ​യ്ത് വ​ച്ചി​രു​ന്ന വി​വി​ധ മ​സാ​ല​പ്പൊ​ടി​ക​ൾ എ​ന്നി​വ​യും മെ​ഷി​ന​റി​ക​ളു​മ​ട​ക്കം എ​ല്ലാം ക​ത്തി​ന​ശി​ച്ചു. ഓ​ണ വി​പ​ണി ല​ക്ഷ്യം വെ​ച്ചാ​ണ് വെ​ളി​ച്ചെ​ണ്ണ​യ​ട​ക്കം ഉ​ൽ​പ​ന്ന​ങ്ങ​ൾ വ​ൻ​തോ​തി​ൽ ഉ​ണ്ടാ​ക്കി സൂ​ക്ഷി​ച്ചി​രു​ന്ന​ത്.

500 ലി​റ്റ​റി​ൽ അ​ധി​കം വെ​ളി​ച്ചെ​ണ്ണ മി​ല്ലി​ൽ ഉ​ണ്ടാ​യി​രു​ന്നു. വൈ​ദ്യു​തി ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്ന് ക​രു​തു​ന്നു. വെ​ളി​ച്ചെ​ണ്ണ​യി​ലേ​ക്ക് തീ ​പ​ട​ർ​ന്ന​താ​ണ് ദു​ര​ന്ത​ത്തി​ന്റെ വ്യാ​പ്തി വ​ർ​ധി​പ്പി​ച്ച​ത്. 25 ല​ക്ഷ​ത്തി​ന്റെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു. നാ​ട്ടി​ക ഫ​യ​ർ സ്റ്റേ​ഷ​നി​ലെ എ​സ്.​എ​ഫ്.​ആ​ർ.​ഒ കൃ​ഷ്ണ​രാ​ജ്, എ​ഫ്.​ആ​ർ.​ഒ​മാ​രാ​യ വി​ഷ്ണു​ദാ​സ്, കൃ​ഷ്ണ​പ്ര​സാ​ദ്, ബൈ​ജു, ഡ്രൈ​വ​ർ​മാ​രാ​യ അ​രു​ൺ, അ​ജോ, ഹോം ​ഗാ​ർ​ഡു​മാ​രാ​യ സു​നി​ൽ, ശ്രീ​കു​മാ​ർ എ​ന്നി​വ​ർ തീ ​അ​ണ​ക്കാ​ൻ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Oil mill burnt down in Thalikulam Patthamkal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.