മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: ഉദ്യോഗസ്ഥ വീഴ്ച ക്രൈം ബ്രാഞ്ച് അന്വേഷിക്കണമെന്ന് കോടതി

വ​ട​ക്കാ​ഞ്ചേ​രി: തൃ​ശൂ​ർ പൂ​ര​ത്തി​ന് വേ​ണ്ടി തി​രു​വ​മ്പാ​ടി ദേ​വ​സ്വ​ത്തി​ന്റെ വെ​ടി​ക്കെ​ട്ട് സാ​മ​ഗ്രി​ക​ൾ മു​ണ്ട​ത്തി​ക്കോ​ട് വ​യ​ലി​ലെ വെ​ടി​പ്പു​ര​യി​ൽ നി​ർ​മി​ക്കു​മ്പോ​ൾ പൊ​ട്ടി​ത്തെ​റി​ച്ച് 16 പേ​ർ മ​രി​ക്കാ​നി​ട​യാ​യ അ​പ​ക​ട​ത്തി​ന്റെ സാ​ഹ​ച​ര്യ​വും സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് വീ​ഴ്ച പ​റ്റി​യോ​യെ​ന്നും ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് വ​ട​ക്കാ​ഞ്ചേ​രി ജു​ഡീ​ഷ്യ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് ന​സീ​ബ് എ. ​അ​ബ്ദു​ൽ റ​സാ​ഖ് ഉ​ത്ത​ര​വി​ട്ടു. മ​തി​യാ​യ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ സ​ർ​ക്കാ​ർ സം​വി​ധാ​നം പ​രാ​ജ​യ​പ്പെ​ട്ട​താ​ണെ​ന്നാ​രോ​പി​ച്ച് ആ​ന്റോ ഡി. ​ഒ​ല്ലൂ​ക്കാ​ര​നാ​ണ് ഹ​ര​ജി ഫ​യ​ൽ ചെ​യ്ത​ത്.

കൊ​ച്ചി എ​ക്സ്പ്ലോ​സീ​വ് സേ​ഫ്റ്റി ഓ​ഫി​സ​ർ, വ​ട​ക്കാ​ഞ്ചേ​രി മു​നി​സി​പ്പ​ൽ സെ​ക്ര​ട്ട​റി, മു​ണ്ട​ത്തി​ക്കോ​ട് വി​ല്ലേ​ജ് ഓ​ഫി​സ​ർ, തൃ​ശൂ​ർ ജി​ല്ല ക​ല​ക്ട​ർ, വ​ട​ക്കാ​ഞ്ചേ​രി ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യു ഓ​ഫി​സ​ർ, തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് പൊ​ലീ​സ് സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​ർ എ​ന്നി​വ​രാ​ണ് എ​തി​ർ​ക​ക്ഷി​ക​ൾ.

ചൂ​ട് കൂ​ടു​ത​ലു​ള്ള കാ​ലാ​വ​സ്ഥ​യി​ൽ വാ​യു​മ​ണ്ഡ​ലം ത​ണു​പ്പി​ക്കു​ന്ന​തി​ന് വേ​ണ്ട മു​ൻ​ക​രു​ത​ൽ എ​ടു​ത്തി​ല്ല, സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളും മു​ന്നൊ​രു​ക്ക​ങ്ങ​ളും സ്വീ​ക​രി​ക്കു​ന്ന​തി​ൽ എ​തി​ർ​ക​ക്ഷി​ക​ൾ​ക്ക് വീ​ഴ്ച ഉ​ണ്ടാ​യി, സു​ര​ക്ഷാ ക്ര​മീ​ക​ര​ങ്ങ​ൾ പാ​ലി​ച്ചി​ട്ടു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ൽ എ​തി​ർ​ക​ക്ഷി​ക​ൾ പ​രാ​ജ​യ​പ്പെ​ട്ടു എ​ന്നീ കാ​ര്യ​ങ്ങ​ളാ​ണ് പ​രാ​തി​ക്കാ​ര​ൻ ആ​രോ​പി​ച്ച​ത്. പ​രാ​തി​ക്കാ​ര​ന് വേ​ണ്ടി അ​ഡ്വ. ബേ​ബി പി. ​ആ​ന്റ​ണി ഹാ​ജ​രാ​യി.

Tags:    
News Summary - court order to crimebranch investigate fire blast accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.