നിരത്തിലെ നിയമലംഘനം; നടപടി കടുപ്പിച്ച് പൊലീസ്
തൃശൂർ: നിരത്തിലെ നിയമലംഘനങ്ങൾക്കെതിരെ കർശന നടപടികളുമായി സിറ്റി പൊലീസ്. ട്രാഫിക് വീക്ക്്ലി സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി നഗരത്തിലും പ്രധാന റോഡുകളിലും വാഹന പരിശോധന ശക്തമാക്കുകയാണെന്ന് അധികൃതർ അറിയിച്ചു. ഇതുവരെ നടത്തിയ പരിശോധനയിൽ 1140 കേസുകളാണ് കണ്ടെത്തിയത്.
ഇതിൽ മദ്യപിച്ച് വാഹനമോടിച്ചതിന് 32 കേസ്, അനധികൃത പാർക്കിങ്ങിന് 259, അമിതവേഗതം 14, അപകടകരമായ ഡ്രൈവിങ് ഒമ്പത്, ഡ്രൈവിംഗ് ലൈസൻസില്ലാതെ വാഹനമോടിച്ചതിന് മുന്ന് കേസുകളും രജിസ്റ്റർ ചെയ്തു. മറ്റ് ട്രാഫിക് നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് 867 പെറ്റി കേസുകളും എടുത്തിട്ടുണ്ട്.
പരിശോധനകളും നടപടികളും ശിക്ഷകളും എന്നതിനേക്കാൾ അപകടങ്ങൾ ഒഴിവാക്കാനും വിലപ്പെട്ട ജീവനുകൾ സംരക്ഷിക്കാനുമുള്ള ഇടപെടലുമാണ് പൊലീസ് ലക്ഷ്യം വെക്കുന്നത്. വരും ദിവസങ്ങളിലും നഗരത്തിലെ വിവിധ ഭാഗങ്ങളിൽ ശക്തമായ വാഹന പരിശോധനകൾ തുടരുമെന്നും, നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സിറ്റി പൊലീസ് കമീഷണർ നകുൽ ആർ. ദേശ്മുഖ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.