പ്രതീകാത്മക ചിത്രം
സ്കൂൾ വിദ്യാർഥികളെ സ്വകാര്യ ബസുകളിൽ കയറ്റുന്നില്ല; എടപ്പാൾ-പെരുമ്പിലാവ് റൂട്ടിൽ വിദ്യാർഥികൾക്ക് ദുരിതയാത്ര
പെരുമ്പിലാവ്: എടപ്പാൾ-പെരുമ്പിലാവ് റൂട്ടിൽ സർവിസ് നടത്തുന്ന സ്വകാര്യ ബസുകളിൽ സ്കൂൾ വിദ്യാർഥികളെ കയറാൻ അനുവദിക്കുന്നില്ലെന്ന പരാതി ഉയരുന്നു. രാവിലെ എട്ടിന് ശേഷം ഈ റൂട്ടിൽ ഓടുന്ന പല ബസുകളും കുട്ടികളെ കയറ്റാതെ പോകുകയാണെന്ന് രക്ഷിതാക്കളും വിദ്യാർഥികളും പറയുന്നു. ഇതിനാൽ നിരവധി വിദ്യാർഥികൾക്ക് കൃത്യസമയത്ത് സ്കൂളിലെത്താൻ കഴിയുന്നില്ല.
ഇത് ഹാജറിനെയും പഠനത്തെയും സാരമായി ബാധിക്കുന്നതായും സ്കൂൾ അധികൃതർ വ്യക്തമാക്കി. വൈകീട്ട് 4.30ന് ശേഷം പെരുമ്പിലാവിൽനിന്ന് എടപ്പാൾ ഭാഗത്തേക്ക് മടങ്ങുന്ന വിദ്യാർഥികളും ഇതേ ദുരനുഭവം നേരിടുന്നുണ്ട്.
വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് സ്വകാര്യ ബസുകൾക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കുന്നംകുളം, ചങ്ങരംകുളം സ്റ്റേഷൻ ഹൗസ് ഓഫിസർമാർക്ക് വിദ്യാർഥികളും സ്കൂൾ അധികൃതരും പരാതി നൽകി. സ്കൂൾ വിദ്യാർഥികളോടുള്ള അവഗണന അവസാനിപ്പിക്കാൻ അധികൃതർ കർശന നടപടി സ്വീകരിക്കണമെന്നാണ് രക്ഷിതാക്കളുടെയും നാട്ടുകാരുടെയും ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.