ഓ​ണ​ത്തി​ന് കു​ന്നം​കു​ള​ത്ത് ന​ട​ത്തു​ന്ന നാ​ട​ൻ ത​ല്ലി​ന്റെ അ​വ​സാ​ന പ​രി​ശീ​ല​നം താ​ഴ​പ്ര​യി​ൽ ന​ട​ന്ന​പ്പോ​ൾ മൊ​യ്തു ആ​ശാ​ൻ കൈ​കൊ​ണ്ട് കു​ത്താ​ൻ ശ്ര​മി​ക്കു​മ്പോ​ൾ അ​ത് ത​ട​യു​ന്നു ആ​ശാ​ൻ കു​ഞ്ഞാ​ല​ൻ (ഫ​യ​ൽ ചി​ത്രം)

ഓണത്തല്ലിന് പേരുകേട്ട താഴപ്ര ചേന്നംകുന്നത്ത് മൊയ്തു ആശാൻ ഓർമയായി

ചെ​റു​തു​രു​ത്തി: അ​ന്യം നി​ന്ന് പോ​കു​ന്ന നാ​ട​ൻ ത​ല്ലി​നെ​യും ക​ള​രി അ​ഭ്യാ​സ​ത്തെ​യും ജാ​തി​ഭേ​ദ​മ​ന്യേ യാ​തൊ​രു വേ​ത​ന​വും വാ​ങ്ങി​ക്കാ​തെ നി​ര​വ​ധി ശി​ഷ്യ​ർ​ക്ക് പ​ക​ർ​ന്ന് ന​ൽ​കി​യ വ്യ​ക്തി​യും ഓ​ണ​ത്ത​ല്ലി​ന് പേ​രു​കേ​ട്ട​യാ​ളു​മാ​യ താ​ഴ​പ്ര ചേ​ന്നം​കു​ന്ന​ത്ത് മൊ​യ്തു ആ​ശാ​ൻ ഓ​ർ​മ​യാ​യി. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം.

80ാം വ​യ​സ്സി​ലും ഈ ​വ​ർ​ഷ​ത്തെ ഓ​ണ​ത്ത​ല്ലി​ന് കു​ന്നം​കു​ള​ത്ത് പോ​യി നാ​ട​ൻ ത​ല്ലും ക​ള​രി​യും ഓ​ണ​ത്ത​ല്ലി​ന് അ​ഭ്യ​സി​ക്കു​ക​യും ചാ​യി​ക്കാ​ര​നാ​യി നി​ൽ​ക്കു​ക​യും ചെ​യ്തു. പ​ന്ത്ര​ണ്ടാ​മ​ത്തെ വ​യ​സ്സി​ൽ വെ​ട്ടി​ക്കാ​ട്ടി​രി കു​ഞ്ഞാ​ല​ൻ ആ​ശാ​ൻ ചെ​റു​തു​രു​ത്തി കോ​ഴി​മാം​പ​റ​മ്പ് ക്ഷേ​ത്ര മൈ​താ​ന​ത്തി​ൽ വ​ച്ച് ഓ​ണ​ത്ത​ല്ലി​ലും ക​ള​രി​യി​ലും അ​ര​ങ്ങേ​റ്റം കു​റി​ച്ചു. കൃ​ഷി​യാ​ണ് ജീ​വി​ത​മാ​ർ​ഗ​മാ​യി കൊ​ണ്ടു​ന​ട​ന്നി​രു​ന്ന​ത്.

വൈ​കു​ന്നേ​ര​മാ​ണ് നാ​ട​ൻ ത​ല്ലും ക​ള​രി​യ​ഭ്യാ​സ​വും വി​ദ്യാ​ർ​ഥി​ക​ളെ പ​ഠി​പ്പി​ക്ക​ലും ന​ട​ന്നി​രു​ന്ന​ത്. കു​ന്നം​കു​ള​ത്ത് ഓ​ണ​ത്ത​ല്ല് ന​ട​ക്കു​മ്പോ​ൾ ഇ​ദ്ദേ​ഹം ഉ​ണ്ടെ​ന്ന​റി​ഞ്ഞാ​ൽ ദൂ​ര​സ്ഥ​ല​ത്ത് നി​ന്ന് അ​ട​ക്കം ആ​ളു​ക​ൾ കാ​ണാ​നെ​ത്തും.

പാ​വ​ത്താ​നെ പോ​ലെ ഇ​രി​ക്കു​ന്ന ഇ​ദ്ദേ​ഹം ക​ച്ച കെ​ട്ടി ക​ള​ത്തി​ൽ ഇ​റ​ങ്ങി പ​തി​നാ​റി​ന്റെ ചു​റു​ചു​റു​ക്ക​ടെ ഒ​രു കു​തി​ര​യെ പോ​ലെ ആ​ക്ര​മി​ക്കും. ജ​ന​ങ്ങ​ളെ വ​ശീ​ക​രി​ച്ചെ​ടു​ത്ത് ചി​രി​പ്പി​ക്കാ​നും പ്ര​ത്യേ​ക ത​ന്ത്ര​മാ​ണ് ഇ​ദ്ദേ​ഹ​ത്തി​നു​ള്ള​ത്. അ​തു​കൊ​ണ്ടാ​ണ് മൊ​യ്തു​വി​നെ എ​ല്ലാ​വ​രും ഇ​ഷ്ട​പ്പെ​ടു​ന്ന​ത്.

ഇ​തി​നോ​ട​കം നി​ര​വ​ധി അം​ഗീ​കാ​ര​ങ്ങ​ൾ കൃ​ഷി​യി​ൽ അ​ട​ക്കം അ​ദ്ദേ​ഹ​ത്തെ തേ​ടി​യെ​ത്തി. എ​ന്നി​രു​ന്നാ​ലും ഈ ​ക​ല അ​ന്യം നി​ന്ന് പോ​ക​രു​തെ​ന്ന് വി​ചാ​രി​ച്ച് നി​ര​വ​ധി ത​വ​ണ അ​ധി​കൃ​ത​ർ​ക്ക് നി​വേ​ദ​നം ന​ൽ​കാ​നും അ​ദ്ദേ​ഹം മു​ൻ​പ​ന്തി​യി​ൽ ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ അ​തൊ​ന്നും നേ​ടാ​തെ​യാ​ണ് ഇ​ദ്ദേ​ഹം യാ​ത്ര​യാ​വു​ന്ന​ത്.

വ​ള്ള​ത്തോ​ൾ ന​ഗ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ആ​ദ്യ​മാ​യി മു​സ്‍ലിം ലീ​ഗ് സ്ഥാ​നാ​ർ​ത്ഥി​യാ​യി ആ​ന അ​ട​യാ​ള​ത്തി​ൽ അ​ദ്ദേ​ഹം മ​ത്സ​രി​ച്ചു. പി​ന്നീ​ട് അ​ദ്ദേ​ഹ​ത്തെ ഓ​മ​ന​പ്പേ​രാ​യി ആ​ളു​ക​ൾ വി​ളി​ക്കു​ന്ന​ത് ആ​ന മൊ​യ്തു എ​ന്നാ​ണ്.

Tags:    
News Summary - moidu aashan passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.