മെത്തഫിറ്റാമിൻ കടത്തിയ കേസിൽ ഒരാൾകൂടി പിടിയിൽ
തൃശൂർ: ബംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് മെത്തഫിറ്റാമിൻ മയക്കുമരുന്ന് കടത്തിയ കേസിലെ മറ്റൊരു പ്രതി കൂടി പിടിയിൽ. വെളപ്പായ കുളങ്ങര ചെറുത് എന്ന അഭിജിതിനെ (29) ആണ് നെടുപുഴ പൊലീസ് പിടികൂടിയത്. ഈ മാസം11നാണ് കേസിനാസ്പദമായ സംഭവം.
25.5 ഗ്രാം എം.ഡി.എം.എയുമായി വട്ടപ്പൊന്നിയിൽ വെച്ച് ഷമീർ എന്നയാളെ അറസ്റ്റ് ചെയ്‌തിരുന്നു. ഷമീറിന് എം.ഡി.എം.എ കൊടുത്ത വിഷ്ണു വിജയനെയും പിടികൂടിയിരുന്നു.
അതിനുശേഷമുള്ള അന്വേഷണത്തിലാണ് പ്രതികൾക്ക് ബംഗളൂരുവിൽനിന്ന് മെത്തഫിറ്റാമിൻ എത്തിച്ചുകൊടുത്തത് അഭിജിത്ത് ആണെന്ന് വ്യക്തമായത്. ഇതിനിടെ അഭിജിത്ത് ബംഗളൂരുവിലേക്ക് കടന്നു.
പിന്നീട് പ്രതി നാട്ടിലെത്തിയ വിവരം മനസ്സിലാക്കിയ അന്വേഷണ സംഘം പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പീച്ചി പൊലീസ് സ്റ്റേഷനിൽ ലഹരിക്കടത്ത് കേസിൽ ജാമ്യത്തിലിരിക്കെയാണ് പ്രതി ഈ കുറ്റകത്യം നടത്തിയത്.
അന്വേഷണസംഘത്തിൽ സബ് ഇൻസ്പെക്ടർ സനേഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ അനിൽകുമാർ, സിവിൽ പൊലീസ് ഓഫിസർമാരായ അബീഷ് ആന്റണി, അജയ് മോഹൻ എന്നിവരാണുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.