ചാലക്കുടി: പൂലാനിയിൽ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നവമാറ്റൊലി ബാലവേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചിത്രകാരൻ സുരേഷ് മുട്ടത്തി ഉദ്ഘാടനം ചെയ്തു. അയന പ്രകാശ് അധ്യക്ഷത വഹിച്ചു. കൃഷ്ണകുമാർ പാവനാടക അവതരണം നടത്തി. ജലസംരക്ഷണ അവാർഡ് ജേതാവ് ഡോ. കെ.ആർ. ശ്രീനി, എം.എ മലയാളം ഒന്നാം റാങ്ക് ജേതാവ് അബിന പ്രകാശ്, ബി.എ.എം.എസിൽ ഉന്നത വിജയം നേടിയ ഡോ. ആരതി നന്ദകുമാർ എന്നിവരെ ആദരിച്ചു. 10 വിദ്യാർഥികളെ അനുമോദിച്ചു. എഴുത്തുകാരൻ എം.എസ്. വൈശാഖ് വിശിഷ്ടാതിഥിയായി. കെ.എൻ. ഉണ്ണികൃഷ്ണൻ, ടി.എസ്. മനോജ്, വി.വി. അരവിന്ദാക്ഷൻ, എം.ആർ. അഭീന്ദ്രൻ, അഞ്ജലി രവികുമാർ, ലക്ഷ്മി മഹേഷ്, നവമാറ്റൊലി ബാലവേദി പ്രസിഡന്‍റ് കെ.എൻ. ശ്രീഭദ്ര, സെക്രട്ടറി ഗൗരവ് കൃഷ്ണ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.