പുഴയിലേക്ക് ചാടിയ ഇറിഗേഷൻ വകുപ്പ് ജീവനക്കാരനെ കണ്ടെത്തിയില്ല : പുഴയിൽ ചാടിയ ഇറിഗേഷൻ വകുപ്പ് ജീവനക്കാരനായി നടത്തിയ തെരിച്ചിൽ വിഫലം. ആറാട്ടുവഴി കറുകപ്പാടത്ത് പുതിയ വീട്ടിൽ മുഹമ്മദ് പുല്ലൂറ്റ് ആണ് പാലത്തിൽനിന്ന് പുഴയിലേക്ക് ചാടിയത്. സ്കൂട്ടറിൽ സ്ഥലത്തെത്തിയ മുഹമ്മദ് വാഹനം പാലത്തിലുപേക്ഷിച്ച് ഹെൽമറ്റ് ഊരിമാറ്റാതെ പുഴയിലേക്ക് ചാടുകയായുന്നു. ഫയർഫോഴ്സും മത്സ്യത്തൊഴിലാളികളും വലവിരിച്ച് തെരിച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ചാലക്കുടി ഇറിഗേഷൻ വകുപ്പിലെ ജീവനക്കാരനാണ് മുഹമ്മദ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.