മാള: നൂറിലധികം ആനകളുടെ പേര് മനഃപാഠമാക്കി ആറു വയസ്സുകാരൻ. മാള കാവനാട് അരങ്ങത്ത് സുജിത് കുമാർ- സുമിഷ ദമ്പതികളുടെ മകൻ ആര്യനാണ് ആനപ്രേമം കൊണ്ട് ശ്രദ്ധനേടുന്നത്. മാള രാജു ഡേവീസ് ഇൻറർനാഷനൽ സ്കൂളിലെ യു.കെ.ജി വിദ്യാർഥിയാണ് ആര്യൻ.
മൂന്ന് വയസ്സ് മുതൽ തുടങ്ങിയതാണ് ആനകളോടുള്ള സ്നേഹം. കളിക്കോപ്പായി ആവശ്യപ്പെട്ടിരുന്നത് ആനകളെയായിരുന്നു. യൂട്യൂബ് വഴിയാണ് ആനകളെ ആദ്യം പരിചയപ്പെടുന്നത്. പിന്നെയത് ശീലമായി. ഇഷ്ടപ്പെട്ട ഏതാനും ആനകളെ നേരിൽ കണ്ടിട്ടുണ്ട്. ഊട്ടാേളി രാമൻ എന്ന ആനയെയാണ് ആര്യന് ഏറ്റവും ഇഷ്ടം.
അടുത്ത കാലത്തായി ചെരിഞ്ഞ ആനകളുടെ പേരുകളും പ്രത്യേകതകളും ആര്യനറിയാം. ആര്യെൻറ ആനസ്നേഹം ബന്ധുക്കൾക്കും നാട്ടുകാർക്കും അമ്പരപ്പാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.