nadakam

'തെ​രു​വ​ര​ങ്ങ്' നാ​ട​കോ​ത്സ​വ​ത്തി​ൽ ഏ​ഴ്​ നാ​ട​കം കൊ​ടു​ങ്ങ​ല്ലൂ​ർ: ഏ​പ്രി​ല്‍ ര​ണ്ട് മു​ത​ല്‍ നാ​ല് വ​രെ മ​തി​ല​കം ക​ള​രി​പ്പ​റ​മ്പ് സ്‌​കൂ​ള്‍ ഗ്രൗ​ണ്ടി​ല്‍ കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി സം​ഘ​ടി​പ്പി​ക്കു​ന്ന തെ​രു​വ​ര​ങ്ങ് തെ​രു​വ് നാ​ട​കോ​ത്സ​വ​ത്തി​ല്‍ ഏ​ഴ് നാ​ട​ക​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കും. ആ​ദ്യ​ദി​നം വൈ​കീ​ട്ട് 6.30ന് ​റെ​ജു ശി​വ​ദാ​സ് സാ​പ്പി​യ​ന്‍സ് സം​വി​ധാ​നം ചെ​യ്​​ത് തി​രു​വ​ന​ന്ത​പു​രം സാ​പ്പി​യ​ന്‍സ് തി​യ​റ്റ​ര്‍ ആ​ര്‍ട്‌​സ് ആ​ൻ​ഡ്​​ ഐ​ഡി​യാ​സ് അ​വ​ത​രി​പ്പി​ക്കു​ന്ന 'മൈ​താ​നം', 7.30ന് ​കെ.​വി. സ​ജി​ത്ത്​ സം​വി​ധാ​നം ചെ​യ്ത് പാ​ല​ക്കാ​ട് ജ​ന​കീ​യ നാ​ട​ക​വേ​ദി അ​വ​ത​രി​പ്പി​ക്കു​ന്ന 'ഒ​രു പേ​രി​ല്‍ എ​ന്തി​രി​ക്കു​ന്നു', ഏ​പ്രി​ല്‍ മൂ​ന്നി​ന് വൈ​കീ​ട്ട് 6.30ന് ​പ്ര​ബ​ല​ന്‍ വേ​ലൂ​ര്‍ സം​വി​ധാ​നം ചെ​യ്​​ത് വേ​ലൂ​ര്‍ ഗ്രാ​മ​കം ക​ള്‍ച്ച​റ​ല്‍ അ​ക്കാ​ദ​മി അ​വ​ത​രി​പ്പി​ക്കു​ന്ന 'ഓ​ന്ത്​', 7.30ന് ​ഇ.​വി. ഹ​രി​ദാ​സ് സം​വി​ധാ​നം ചെ​യ്ത് തി​യ​റ്റ​ര്‍ ഗ്രൂ​പ്​ കാ​ഞ്ഞ​ങ്ങാ​ട് അ​വ​ത​രി​പ്പി​ക്കു​ന്ന 'പു​ലി​കേ​ശി-​ര​ണ്ട്​', 8.30ന് ​ബ്ലാ​ക്ക് തി​യ​റ്റ​ര്‍ ചേ​ര്‍പ്പ് അ​വ​ത​രി​പ്പി​ക്കു​ന്ന സി.​എ​ന്‍. ജ​യ​മോ​ഹ​ന്‍ സം​വി​ധാ​നം ചെ​യ്ത 'മ​ധു മാ​പ്പ്' എ​ന്നി​വ അ​ര​ങ്ങേ​റും. ഏ​പ്രി​ല്‍ നാ​ലി​ന് വൈ​കീ​ട്ട് 6.30ന് ​തൃ​ശൂ​ര്‍ ജ​ന​ന​യ​ന അ​വ​ത​രി​പ്പി​ക്കു​ന്ന അ​ഡ്വ. വി.​ഡി. പ്രേ​മ​പ്ര​സാ​ദ് സം​വി​ധാ​നം ചെ​യ്ത 'സ​ബോ​ള', 7.30ന് ​വി​മ​ണ്‍സ് തി​യ​റ്റ​ര്‍, ആ​ര്‍ട്‌​സ് ഓ​ഫ് ക​ള​രി​പ്പ​റ​മ്പ് അ​വ​ത​രി​പ്പി​ക്കു​ന്ന സു​ധീ​ഷ് അ​മ്മ​വീ​ട് സം​വി​ധാ​നം ചെ​യ്ത 'ഉ​ടു​പ്പു​ക​ള്‍ അ​ഥ​വാ തി​രു​ശേ​ഷി​പ്പു​ക​ള്‍' എ​ന്നി​വ അ​വ​ത​രി​പ്പി​ക്കും. --

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.