രാത്രി സ്ത്രീയെ ആക്രമിച്ച് പരിക്കേൽപിച്ചയാൾ അറസ്റ്റിൽ

മാള: 53കാരിയെ ആക്രമിച്ച് പരിക്കേൽപിച്ച ആളെ പൊലീസ് അറസ്റ്റ് ചെയ്തു. മാള പള്ളിപ്പുറം തേമാലിപറമ്പിൽ അനീഷിനെയാണ് (38) മാള എസ്.എച്ച്.ഒ സജിൻ ശശിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ജൂലൈ 27ന് രാത്രിയായിരുന്നു സംഭവം. മാള പുത്തൻചിറയിൽ വീടിന് പിന്നിലെ അടുക്കള ഷെഡിൽ നിൽക്കുകയായിരുന്ന സ്ത്രീയെയാണ് ആ​ക്രമിച്ചത്. വീട്ടിനുള്ളിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയത് ചെറുത്ത സ്ത്രീയെ കത്തികൊണ്ട് കുത്തിപ്പരിക്കേൽപിക്കുകയായിരുന്നു. കുതറി ഓടിയ സ്ത്രീ സമീപത്തെ കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന ശേഷം പ്രതി പോയെന്ന് ഉറപ്പാക്കി പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തിയാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Tags:    
News Summary - man who attacked the woman at night and injured her was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-05 08:45 GMT