കാഞ്ഞാണി: രാത്രി ബസ് യാത്രക്കിടെ പെൺകുട്ടിയെ ശരീരത്തിൽ പലതവണ സ്പർശിച്ച മറ്റൊരു ബസിലെ കണ്ടക്ടറെ അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് പാത്തിക്കൽ കണ്ണാടി പുലിക്കൽ വീട്ടിൽ മഹേഷ് (29) ആണ് പിടിയിലായത്.
ചൊവ്വാഴ്ച രാത്രി ഒമ്പതിന് തൃപ്രയാറിൽനിന്ന് തൃശൂർക്ക് പോയിരുന്ന ‘ആനന്ദകൃഷ്ണൻ’ ബസിലാണ് പത്ത് വയസ്സായ പെൺകുട്ടിക്ക് നേരെ മഹേഷിന്റെ അതിക്രമം ഉണ്ടായത്. മാതാവിനൊപ്പമാണ് കുട്ടി യാത്ര ചെയ്തിരുന്നത്. മറ്റൊരു ബസിലെ കണ്ടക്ടറായ മഹേഷ് ഓട്ടം കഴിഞ്ഞാണ് ഈ ബസിൽ കയറിയത്.
മുൻസീറ്റിൽ പെൺകുട്ടിയുടെ അടുത്ത് ഇരുന്ന ഇയാൾ പലവട്ടം കുട്ടിയുടെ കാലിലും ശരീരത്തിലും പിടിക്കുകയായിരുന്നു. ഇതോടെ ഭയന്ന കുട്ടി മറ്റൊരു സീറ്റിലേക്ക് മാറി ഇരുന്നപ്പോൾ മാതാവ് ചോദ്യം ചെയ്തപ്പോഴാണ് കുട്ടി കാര്യം പറഞ്ഞത്.
മാതാവ് ഇക്കാര്യം ബസ് ജീവനക്കാരോട് പറഞ്ഞു. ഇതോടെ ഇയാളെ ബസ് ജീവനക്കാർ കൈകാര്യം ചെയ്യുകയായിരുന്നു. മുമ്പ് ഇത്തരത്തിൽ മഹേഷ് പീഡനത്തിന് ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് മറ്റു ബസ് ജീവനക്കാർ ഇയാളെ നേരിട്ടത്. അന്തിക്കാട് സ്റ്റേഷനിൽ എത്തിയാണ് മഹേഷിനെ കൈമാറിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.