പെരുമ്പിലാവ്: പൊലീസ് ചമഞ്ഞ് പെരുമ്പിലാവ്, അക്കിക്കാവ് മേഖലകളിൽ വീടുകളിലും കടകളിലുമായി കയറിയാളെ നാട്ടുകാര്‍ പൊലീസില്‍ ഏല്പിച്ചു. പെരുമ്പിലാവ് റജീന കോംപ്ലക്സിൽനിന്നാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. വോഡാഫോണ്‍ കടയില്‍ കയറി സിം ആവശ്യപ്പെട്ട ഇയാളോടു ജീവനക്കാരി ആധാര്‍ കാര്‍ഡ് ആവശ്യപ്പെട്ടു. ആധാറില്ലാതെ സിം വേണമെന്നും താന്‍ പൊലീസ് ആണെന്നും ഇയാള്‍ പറഞ്ഞതോടെയാണ് സംശയം തോന്നിയത്. കഴുത്തില്‍ കേരള പൊലീസ് എന്നെഴുതിയ ബാഡ്ജ് തൂക്കിയിരുന്നു. പൊലീസ് എന്നുപറഞ്ഞ് തൊട്ടടുത്ത ബ്യൂട്ടി പാര്‍ലറിലും ഇയാള്‍ കയറി. അവിടുത്തെ ജീവനക്കാരിയുടെ വിവരങ്ങളും മേല്‍വിലാസവും കുറിച്ചെടുക്കുന്നതിനിടെ നാട്ടുകാര്‍ കുന്നംകുളം പൊലീസില്‍ അറിയിക്കുകയായിരുന്നു.
അക്കിക്കാവിൽ രാവിലെ ഏഴുമണിയോടെ എത്തിയയാൾ പഴഞ്ഞി റോഡിലെ പല വീടുകളിലും പ്രാർഥനാലയത്തിലും കയറി വീട്ടിലുള്ളവരുടെ വിവരങ്ങൾ ചോദിച്ച് എഴുതിയെടുത്തിരുന്നു. ഇത് പലരിലും സംശയത്തിന് കാരണമാക്കി. പിന്നീട് ചോദ്യം ചെയ്തപ്പോഴാണ് മാനസികാസ്വാസ്ഥ്യം ഉള്ളയാൾ ആണെന്ന് വ്യക്തമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.