‘മാധ്യമം’ ഹെൽത്ത് കെയറിലേക്ക് ചെന്ത്രാപ്പിന്നി മുനവിറുൽ ഇസ്ലാം മദ്റസ വിദ്യാർഥികൾ
സ്വരൂപിച്ച തുകയുടെ ചെക്ക് ജില്ല കോഓഡിനേറ്റർ ടി.എം. കുഞ്ഞുമുഹമ്മദിന് മദ്റസ ലീഡർ
കെ.എസ്. സഫ്വാൻ കൈമാറുന്നു
ചെന്ത്രാപ്പിന്നി: ‘മാധ്യമം’ ഹെൽത്ത് കെയറിലേക്ക് മദ്റസ വിദ്യാർഥികളുടെ കൈത്താങ്ങ്. ചെന്ത്രാപ്പിന്നി ഹലുവതെരുവ് മുനവിറുൽ ഇസ്ലാം മദ്റസ വിദ്യാർഥികളാണ് ഹെൽത്ത് കെയറിലേക്ക് 47,000 രൂപ സമാഹരിച്ച് നൽകിയത്.
ജില്ല കോഓഡിനേറ്റർ ടി.എം. കുഞ്ഞുമുഹമ്മദിന് മദ്റസ ലീഡർ കെ.എസ്. സഫ്വാൻ ചെക്ക് കൈമാറി. മദ്റസ പ്രിൻസിപ്പൽ നെസൽ ഉസ്താദ് അധ്യക്ഷത വഹിച്ചു.
കൂടുതൽ തുക സമാഹരിച്ച സി.എ. അമീൻ, ഐഷ സെമിൻ, ബിനി യാമിൻ, ഫാതി ഫൈറൂസ് എന്നിവർക്ക് ഉപഹാരവും നൽകി. പി.ടി.എ പ്രസിഡന്റ് കെ.കെ. സമീർ, കമ്മിറ്റിയംഗം പി.കെ. സലിം, മാധ്യമം മതിലകം ഏരിയ എ.എഫ്.സി നസീർ ഹുസൈൻ, ഖദീജാബി തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.