ആമ്പല്ലൂര്‍: പത്തൊമ്പത് വാര്‍ഡുകളുള്ള അളഗപ്പനഗര്‍ പഞ്ചായത്തില്‍ തീപ്പൊരി പോരാട്ടമാണ്. നിലവില്‍ യു.ഡി.എഫിനാണ് ഭരണം. കോണ്‍ഗ്രസ് മുഴുവന്‍ വാര്‍ഡിലും കൈ ചിഹ്നത്തില്‍ മത്സരിക്കുന്നു. എല്‍.ഡി.എഫില്‍ സി.പി.എം പത്ത് വാര്‍ഡിലും സി.പി.ഐ എട്ട് വാര്‍ഡിലും ഒരു വാര്‍ഡില്‍ സ്വതന്ത്രയുമാണ് ജനവിധി തേടുന്നത്. 18 വാര്‍ഡില്‍ ബി.ജെ.പി താമര അടയാളത്തില്‍ മത്സരിക്കുന്നു. ഒരു വാര്‍ഡില്‍ സ്വതന്ത്രയെയാണ് പരീക്ഷിക്കുന്നത്. വാര്‍ഡ് രണ്ട് വെണ്ടോര്‍ വെസ്റ്റില്‍ മത്സരിക്കുന്ന പഞ്ചായത്ത് പ്രസിഡന്റ് കെ. രാജേശ്വരി തുടര്‍ച്ചയായി ആറാം തവണയാണ് ജനവിധി തേടുന്നത്. മൂന്നു പ്രാവശ്യം പ്രസിഡന്റ് സ്ഥാനം വഹിച്ചിട്ടുണ്ട്. പ്രസീത സജീവ് (ചുറ്റിക അരിവാള്‍ നക്ഷത്രം), അശ്വതി ജ്യോതിഷ് (താമര) എന്നിവരാണ് മറ്റ് സ്ഥാനാര്‍ഥികള്‍. മുന്‍ പ്രസിഡന്റ് പ്രിന്‍സണ്‍ തയ്യാലക്കല്‍, നിലവില്‍ അംഗങ്ങളായ സനല്‍ മഞ്ഞളി, ഭാഗ്യവതി ചന്ദ്രന്, രാജി രാജന്, വി.കെ. വിനീഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ടെസി വിത്സന്, മുന്‍ അംഗം അലക്സ് ചുക്കിരി തുടങ്ങിയവര്‍ ഇക്കുറിയും മത്സരരംഗത്തുണ്ട്.
പത്താം വാര്‍ഡില്‍ കോണ്‍ഗ്രസിലെ പ്രിന്‍സണ്‍ തയ്യാലക്കലിന്റെ എതിര് സ്ഥാനാര്‍ഥികള്‍ ആന്സന് ഫ്രാന്‍സീസ് (താമര), കെ.ബി. രഘു (അരിവാള്‍ ധാന്യക്കതിര്) എന്നിവരാണ്. വാര്‍ഡ് നാലില്‍ ജോഷി സി. മഞ്ഞളി (ചുറ്റിക അരിവാള്‍ നക്ഷത്രം), ഭരതീയ ജവാന് കിസാന്‍ പാര്‍ട്ടിയുടെ എ.വി. തോമസ് (കോര്‍ത്തിരിക്കുന്ന രണ്ട് വാള്), സനല്‍ മഞ്ഞളി(കൈ), ടി.എസ്. സൂര്യന് (താമര) എന്നിവര്‍ മത്സരിക്കുന്നു. അഞ്ച് മണ്ണംപ്പേട്ട വെസ്റ്റില്‍ ജെന്സന് പുത്തൂര്‍ (അരിവാള്‍ ധാന്യക്കതിര്), ഭാഗ്യവതി ചന്ദ്രന് (കൈ), ജിനേഷ് (താമര) എന്നിവര്‍ ജനവിധിതേടുന്നു. കെ.എസ്. അനിത(താമര), രാജി രാജന് (അരിവാള്‍ ധാന്യക്കതിര്), ലിറ്റി മേജോ(കൈ) എന്നിവരാണ് വാര്‍ഡ് ഒമ്പതിലെ സ്ഥാനാര്‍ഥികള്‍. പത്ത് ചുക്കിരിക്കുന്നില് മത്സരം കനത്തതാണ്.
അലക്സ് ചുക്കിരി (കൈ), ഒ. രവികുമാര്‍ (താമര), സി.ആര്. രാജേഷ് (ചുറ്റിക അരിവാള്‍ നക്ഷത്രം) എന്നിവരാണ് രംഗത്ത്.ബ്ലോക്ക് പഞ്ചായത്ത് അംഗം ടെസി വിത്സനെതിരെ പന്ത്രണ്ടാം വാര്‍ഡില്‍ ഷൈനി ജിജോ(കൈ), ഗീത (താമര) എന്നിവര്‍ ശക്തമായ മത്സരവുമായി രംഗത്തുണ്ട്. പതിമൂന്ന് വരാക്കരയില്‍ എല്‍ഡി.എഫ് സ്വതന്ത്ര ഉഷ ഉണ്ണി (മെഴുകുതിരി), ജിന്‍സി ബിജു (കൈ), ഷീജ (താമര) എന്നിവര്‍ മത്സരിക്കുന്നു. 15 കാളക്കല്ലില്‍ ജോസ് പ്രകാശ്(കൈ), കെ.ആര്. രാഹുല്‍ദാസ് (താമര), വി.കെ. വിനീഷ് (അരിവാള്‍ ധാന്യക്കതിര്) എന്നീ ഔദ്യോഗിക സ്ഥാനാര്‍ഥികള്‍ക്കെതിരെ സി.വി. വിജയന് (ജീപ്പ്) സ്വതന്ത്രനായി രംഗത്തുണ്ട്. യു.ഡി.എഫിലെ സീറ്റ് വിഭജനത്തില്‍ പരിഗണിക്കപ്പെടാത്തതില്‍ പ്രതിഷേധിച്ചാണ് ആര്.എം.പിയിലെ വിജയന് സ്വതന്ത്ര സ്ഥാനാര്‍ഥിയായി രംഗപ്രവേശം ചെയ്തത്. നിലവിലെ കക്ഷിനില യു.ഡി.എഫ്-10, എല്‍.ഡി.എഫ്-ഏഴ്. വാര്‍ഡ് പുനര്‍നിര്‍ണയത്തില്‍ രണ്ട് വാര്‍ഡ് വര്‍ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.